പാതാളം പുഴയിലെ ബണ്ടില്‍ കെട്ടിനിന്ന രാസമാലിന്യം ഉദ്യോഗസ്ഥര്‍ തുറന്നുവിട്ടു

കളമശ്ശേരി: ഏലൂര്‍ നരസഭയുടെ നിര്‍ദേശം അവഗണിച്ച് പാതാളം പുഴയിലെ ബണ്ടില്‍ കെട്ടിനിന്ന രാസമാലിന്യം ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ തുറന്നുവിട്ടു. ഓയിലും പാടയും നിറഞ്ഞ ചുവന്ന രാസമാലിന്യം ഒഴുക്കിയതാരെന്ന് കണ്ടത്തെിയശേഷമെ ഷട്ടര്‍ തുറക്കാവൂ എന്ന നഗരസഭാ ചെയര്‍പേഴ്സണ്‍ അടക്കമുള്ളവരുടെ നിര്‍ദേശം മറികടന്നാണ് ഷട്ടര്‍ തുറന്ന് മാലിന്യം ഒഴുക്കിക്കളഞ്ഞത്. ഇത് പ്രതിഷേധം ഉയര്‍ത്തിയിരിക്കുകയാണ്. പുഴ മലിനമാക്കിയവരെ കണ്ടത്തൊന്‍ നഗരസഭയെടുത്ത തീരുമാനം അട്ടിമറിച്ച് മാലിന്യം തുറന്നുവിട്ടതില്‍ ദുരൂഹതയുള്ളതായും ഇതിന് കൂട്ടുനിന്ന ഇറിഗേഷന്‍ ഉദ്യോഗസ്ഥരുടെ നടപടി ജനതയോടുള്ള വെല്ലുവിളിയാണെന്നും ഏലൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ എ.ഡി. സുജില്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ മുതലാണ് പാതാളം പുഴയില്‍ ചുവപ്പ് നിറത്തിലുള്ള ഓയില്‍ കലര്‍ന്ന രാസമാലിന്യം ഒഴുകിയത്. ഇത് പാതാളം ബണ്ടിലത്തെി കെട്ടിക്കിടക്കുകയായിരുന്നു. വൈകുന്നേരത്തോടെ ഷട്ടര്‍ തുറന്ന് മുഴുവന്‍ മാലിന്യങ്ങളും ഒഴുക്കിക്കളഞ്ഞ നിലയിലായിരുന്നു. ഇതിനിടെ, മാലിന്യം ഒഴുക്കിയതായി സംശയിക്കുന്ന എടയാര്‍ വ്യവസായ മേഖലയിലെ മൂന്ന് സ്വകാര്യ കമ്പനികള്‍ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഒരു എല്ല് കമ്പനി, മറ്റ് രണ്ട് റബര്‍, പേപ്പര്‍, ഉല്‍പാദന കമ്പനികള്‍ക്കുമാണ് നോട്ടീസ് നല്‍കിയതെന്നാണ് സൂചന. പാതാളം പുഴയില്‍ മാലിന്യം ഒഴുക്കിയ കമ്പനികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് തിങ്കളാഴ്ചമുതല്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് നഗരസഭാ വൈസ് ചെയര്‍മാന്‍ സുജില്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.