കടുങ്ങല്ലൂര്‍: അപകടത്തില്‍പ്പെട്ട വീട്ടമ്മയെ ആശുപത്രിയിലത്തെിച്ച ആളെ ബന്ധുക്കള്‍ മര്‍ദിച്ചു. മുപ്പത്തടം ചന്ദ്രശേഖരപുരത്ത് ശിവനാണ് (ശിവന്‍ മുപ്പത്തടം -50) മര്‍ദനമേറ്റ് ആലുവ കാരോത്തുകുഴി ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കാരോത്തുകുഴി ആശുപത്രിയിലെ പി.ആര്‍.ഒ ആയ അദ്ദേഹം ജോലി കഴിഞ്ഞുമടങ്ങവേ വളഞ്ഞമ്പലത്തായിരുന്നു ബൈക്ക് അപകടത്തില്‍പ്പെട്ടത്. പൊടുന്നനെ റോഡ് മുറിച്ചുകടന്ന പടിഞ്ഞാറേ കടുങ്ങല്ലൂര്‍ പാലക്കാപ്പറമ്പ് പ്രസന്നയെ (45 ) ബൈക്ക് ഇടിക്കുകയായിരുന്നു. ഉടന്‍ അവരെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലത്തെിച്ചു. കാഷ്വല്‍റ്റിയില്‍ പരിശോധിക്കെ ബന്ധുക്കളായ രാഹുല്‍, ഗോകുല്‍ എന്നിവര്‍ ശിവന്‍െറ കാരണത്ത് അടിക്കുകയായിരുന്നു. സംഭവത്തിനുശേഷവും അപകടത്തില്‍പ്പെട്ട സ്ത്രീയെ സ്കാന്‍ ചെയ്യിക്കാന്‍ ശിവനും പോയിരുന്നു. പിന്നീട് ബോധരഹിതനായ അദ്ദേഹത്തെ കാരോത്തുകുഴി ആശുപതിയിലേക്ക് മാറ്റുകയായിരുന്നു. ആലുവ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റ വീട്ടമ്മയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കുമാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.