പ്ളസ് ടു വിദ്യാര്‍ഥിനിയെ കടത്തിക്കൊണ്ടുപോയ സംഭവം: കാമുകനും സഹായികളും അറസ്റ്റില്‍

വൈപ്പിന്‍: പ്രായപൂര്‍ത്തിയാകാത്ത പ്ളസ് ടു വിദ്യാര്‍ഥിനിയെ കടത്തിക്കൊണ്ടുപോയ കാമുകനും ബന്ധുക്കളും സുഹൃത്തുക്കളും അറസ്റ്റില്‍. കാമുകന്‍ പുതുവൈപ്പ് കാവുങ്കല്‍ ജിനീഷ് (25), പിതാവ് ശിവാനന്ദന്‍ (62), അമ്മാവന്‍ കെടാമംഗലം സ്വദേശി മോഹനന്‍ (58), സുഹൃത്തുക്കളായ പുതുവൈപ്പ് സ്വദേശി സിബി (32), ഷാരോണ്‍ ജോസ് (26) എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെയും കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞതിനെ തുടര്‍ന്ന് ജിനീഷിനെതിരെ പീഡനത്തിനും ബാക്കിയുള്ളവര്‍ക്കെതിരെ പ്രതിയെ സഹായിച്ചതിനുമാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. ഈമാസം അഞ്ചുമുതല്‍ പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പറവൂര്‍ കെടാമംഗലത്തുനിന്ന് യുവാവിനെയും പെണ്‍കുട്ടിയെയും ഒളിച്ചുപാര്‍ക്കാന്‍ ഇടംനല്‍കിയ യുവാവിന്‍െറ അമ്മാവനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെണ്‍കുട്ടിയെ കൊണ്ടുപോകാന്‍ സഹായിച്ചതിനാണ് കൂട്ടുകാര്‍ പിടിയിലായത്. പെണ്‍കുട്ടിയെ കാക്കനാട് സര്‍ക്കാര്‍വക അഭയകേന്ദ്രത്തിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.