ബാലാവകാശ കമീഷന് മുന്നില്‍ പരാതി പ്രവാഹം

കൊച്ചി: പതിനാല് വയസ്സ് പോലും തികയാത്ത ഇതരസംസ്ഥാനക്കാരായ കുട്ടികളുടെ പേരില്‍ പോലും പാന്‍കാര്‍ഡ് വ്യാപകമാണെന്ന് പൊലീസ്. സംസ്ഥാന ബാലാവകാശ കമീഷന്‍ വ്യാഴാഴ്ച ജില്ല കലക്ടറേറ്റ് സമ്മേളന ഹാളില്‍ വിളിച്ചുചേര്‍ത്ത ബന്ധപ്പെട്ട വകുപ്പുകളുടെ യോഗത്തിലാണ് ജില്ലാ റൂറല്‍ പൊലീസ് ഇക്കാര്യം അറിയിച്ചത്. കുട്ടികള്‍ പാന്‍കാര്‍ഡ് എങ്ങനെ സംഘടിപ്പിക്കുന്നുവെന്നു കണ്ടത്തെുക പ്രയാസമേറിയ കാര്യമായിരിക്കുകയാണ്. രേഖയുള്ളതിനാല്‍ പലപ്പോഴും നടപടിയെടുക്കാന്‍ കഴിയുന്നില്ളെന്ന് പൊലീസ് പറയുന്നു. 20 രൂപയുടെ മുദ്രപത്രത്തില്‍ തയാറാക്കിയ സത്യവാങ്മൂലത്തിന്‍െറ അടിസ്ഥാനത്തിലാണ് പാന്‍ കാര്‍ഡ് സമ്പാദിക്കുന്നത്. ജില്ലയിലെ മിക്കയിടങ്ങളിലും ബാലവേല നടക്കുന്നുണ്ടെന്നാണ് വിവരം. ഇക്കാര്യത്തില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കുമെന്ന് കമീഷന്‍ ചെയര്‍പേഴ്സണ്‍ ശോഭ കോശി വ്യക്തമാക്കി. കമീഷന്‍ വിളിച്ചുചേര്‍ത്ത വകുപ്പുതല പ്രതിനിധികളുടെ യോഗത്തില്‍ എല്ലാ വകുപ്പ് പ്രതിനിധികളും എന്‍.ജി.ഒ പ്രതിനിധികളും സ്കൂള്‍ അധികൃതരും ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. കമീഷന് മുന്നില്‍ പരാതികളുടെ വലിയ കെട്ടഴിക്കുകയും ചെയ്തു. കുട്ടികളെ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാക്കുന്ന പ്രതികള്‍ക്ക് പലപ്പോഴും ജാമ്യം ലഭിക്കുന്ന സ്ഥിതി വിശേഷമാണുള്ളതെന്ന് പൊലീസ് അറിയിച്ചു. പീഡനത്തിന് വിധേയരാകുന്ന കുട്ടിയെ ആശുപത്രിയില്‍ പരിശോധനക്ക് എത്തിക്കുമ്പോള്‍ ഡോക്ടറെ കാണാന്‍ ഏറെ നേരം കാത്തുനില്‍ക്കുന്നതോടെ കുട്ടി മാനസികമായി തളരുന്നു. വൈദ്യപരിശോധനയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചെലവുകള്‍ പരിഹരിക്കപ്പെടുന്നില്ളെന്നും പൊലീസ് പരാതിപ്പെട്ടു. ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കമീഷന്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. കുട്ടികള്‍ക്കിടയില്‍ മയക്കുമരുന്നിന്‍െറ ഉപയോഗം കൂടുന്നുണ്ടെന്നും ഇക്കാര്യത്തില്‍ രക്ഷാകര്‍ത്താക്കളും സ്കൂള്‍ അധികൃതരും കര്‍ശനമായ നിരീക്ഷണ നടപടികള്‍ സ്വീകരിക്കണമെന്നും കമീഷന്‍ അഭിപ്രായപ്പെട്ടു. കൊച്ചി മറൈന്‍ ഡ്രൈവിലെ മയക്കുമരുന്ന് കച്ചവടത്തിനെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ കമീഷന്‍ നിര്‍ദേശിച്ചു. പുനരധിവാസത്തിന് കൊണ്ടുവരുന്ന കുട്ടികള്‍ ചാടിപ്പോകുന്ന പ്രവണതയും അടുത്തകാലത്ത് വര്‍ധിച്ചിട്ടുണ്ട്. ശിശുക്ഷേമ സമിതി കേന്ദ്രങ്ങളില്‍ വേണ്ടത്ര സൗകര്യമില്ലാത്തതാണ് ഇതിന് കാരണം. പഠനവൈകല്യം, മാനസിക വൈകല്യം എന്നിവയുടെ പേരില്‍ സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ചു കുട്ടികളെ പരീക്ഷകളില്‍ എളുപ്പത്തില്‍ ജയിപ്പിക്കുന്ന പ്രവണത വര്‍ധിച്ചുവരുകയാണെന്ന് കമീഷന്‍ വിലയിരുത്തി. ഡോക്ടര്‍മാര്‍ ഇക്കൂട്ടര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വാരിക്കോരി നല്‍കുന്നു. ഒരുകുട്ടിക്ക് പഠനവൈകല്യം അല്ളെങ്കില്‍ ബുദ്ധിവൈകല്യം ഉണ്ടോയെന്ന് നഴ്സറി ക്ളാസില്‍ വരുമ്പോള്‍ തന്നെ കണ്ടുപിടിക്കുന്നതിന് സംവിധാനമുണ്ടാകണമെന്നും കമീഷന്‍ നിര്‍ദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.