നാട്ടുകാരുടെ എതിര്‍പ്പ്; പുല്‍പാഞ്ചിറ കുളത്തില്‍നിന്ന് മണ്ണ് മാറ്റിത്തുടങ്ങി

ആലുവ: പൊതുകുളം നികത്താനുള്ള സ്വകാര്യസ്ഥാപനത്തിന്‍െറ നീക്കത്തിന് തിരിച്ചടി. നാട്ടുകാരുടെ ശക്തമായ എതിര്‍പ്പിനത്തെുടര്‍ന്ന് കുളം മൂടാന്‍ ഇട്ട മണ്ണ് നീക്കം ചെയ്തുതുടങ്ങി. കരുമാല്ലൂര്‍ പഞ്ചായത്ത് 14ാം വാര്‍ഡില്‍ യു.സി കോളജിന് സമീപത്തെ പുല്‍പാഞ്ചിറ കുളമാണ് നികത്താന്‍ ശ്രമം നടന്നത്. 100 വര്‍ഷത്തിലധികം പഴക്കമുള്ളതാണ് ഈ കുളം. കാലങ്ങളായി പ്രദേശത്തുകാര്‍ കുളം ഉപയോഗിച്ചുവരികയായിരുന്നു. പരിസരത്തെ പ്രധാന ശുദ്ധജലസ്രോതസ്സും ഇതായിരുന്നു. കുളവും പരിസരവും ഉള്‍പ്പെടെ ഏകദേശം 81 സെന്‍റ് സ്ഥലമാണ് ഉണ്ടായിരുന്നത്. പല സമയങ്ങളില്‍ നടന്ന കൈയേറ്റങ്ങളുടെ ഫലമായി ഇത് ഇപ്പോള്‍ 12 സെന്‍േറാളമായി കുറഞ്ഞു. ഇതിനിടെയാണ് കുറച്ചുനാളായി സമീപത്തെ ഒരുസ്ഥാപനവുമായി ബന്ധപ്പെട്ട് കുളം നികത്താന്‍ ശ്രമമുണ്ടായത്. ഇതിനെതിരെ നേരത്തേ നാട്ടുകാര്‍ എതിര്‍പ്പുമായി രംഗത്തുണ്ടായിരുന്നു. ഫെബ്രുവരിയില്‍ അര്‍ധരാത്രി സമീപ സ്ഥാപന അധികൃതര്‍ ലോറികളില്‍ മണ്ണ് എത്തിച്ച് കുളത്തിലിറക്കിയിരുന്നു. ഇതേതുടര്‍ന്ന് നാട്ടുകാര്‍ ശക്തമായി രംഗത്തുവരുകയാ യിരുന്നു. പുല്‍പാഞ്ചിറ കുളം സംരക്ഷണസമിതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് അധികൃതരും ഇതിനെതിരെ രംഗത്തത്തെിയിരുന്നു. ഇവരുടെ പരാതിയത്തെുടര്‍ന്നാണ് കുളത്തിലിട്ട മണ്ണ് ബുധനാഴ്ച പൊതുമരാമത്ത് അധികൃതരത്തെി നീക്കം ചെയ്തുതുടങ്ങിയത്. എന്നാല്‍, സ്ഥാപന അധികൃതര്‍ ഈ നീക്കം തടയാന്‍ രംഗത്തത്തെിയതോടെ നാട്ടുകാര്‍ സംഘടിച്ചു. ഇതിനിടെ, ഒരു ഉന്നത ജനപ്രതിനിധി പൊതുമരാമത്ത് ഉദ്യോഗസ്ഥരെയും പൊലീസിനെയും ഫോണില്‍ ബന്ധപ്പെട്ട് മണ്ണുമാറ്റല്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടതായി ആക്ഷേപമുണ്ട്. കരുമാല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ടി.ജി. ഷിജു, അംഗം വി.വി. ഷംസുദ്ദീന്‍, കുളം സംരക്ഷണസമിതി കണ്‍വീനര്‍ എ.എം.എ. റഫീഖ്, ചെയര്‍മാന്‍ വി.വി. മജീദ്, പി.ഐ. കരീം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വരും ദിവസങ്ങളില്‍ മണ്ണ് പൂര്‍ണമായി നീക്കം ചെയ്യിച്ച് കുളം പൂര്‍വസ്ഥിതിയിലാക്കുമെന്ന് സംരക്ഷണസമിതി ഭാരവാഹികള്‍ പറഞ്ഞു. സമിതി കലക്ടര്‍ക്കും പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.