പത്തുമാസമായി ശമ്പളമില്ല; എച്ച്.ഒ.സിക്ക് മുന്നില്‍ പ്രതിഷേധം

കൊച്ചി: പത്തുമാസമായി ശമ്പളം ലഭിക്കാത്ത എച്ച്.ഒ.സി ജീവനക്കാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേന്ദ്ര പൊതുമേഖല കോഓഡിനേഷന്‍ കമ്മിറ്റി (സി.ഐ.ടി.യു) എച്ച്.ഒ.സി ഗേറ്റില്‍ ധര്‍ണ നടത്തി. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ. ചന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്തു. ഫാക്ട്, കൊച്ചിന്‍ പോര്‍ട്ട്, ഷിപ്യാര്‍ഡ്, ബി.എസ്.എന്‍.എല്‍, ബി.പി.സി.എല്‍, എച്ച്.എം.ടി, റെയില്‍വേ, എച്ച്.ഐ.എല്‍ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ധര്‍ണയില്‍ പങ്കെടുത്തു. എച്ച്.ഒ.സിക്ക് അടിയന്തര സഹായമായി 96 കോടി അനുവദിക്കുക, ലാഭകരമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന കൊച്ചി യൂനിറ്റിലെ ഫിനോള്‍ പ്ളാന്‍റ് എത്രയും വേഗം പ്രവര്‍ത്തിപ്പിക്കുക, കൊച്ചി യൂനിറ്റില്‍നിന്ന് പ്രവര്‍ത്തന മൂലധനം ഉള്‍പ്പെടെ രസായനി യൂനിറ്റിലേക്ക് കടത്തിക്കൊണ്ടു പോകുന്ന മാനേജ്മെന്‍റ് നയം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിന്നു ധര്‍ണ. കെ.ടി. തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു. കെ.എന്‍. ഗോപിനാഥ്, എം. അനില്‍കുമാര്‍, എം.പി. ഉദയന്‍, എ.എ. അലി അക്ബര്‍, എം.ജി. അജി, പി.എസ്. മുരളി, പി. അനിജു, സി.കെ. ജോണ്‍സ്, പി.ബി. മുത്തു, പി. കൃഷ്ണദാസ്, എന്‍.കെ. ജോര്‍ജ്, ടി.എസ്. രാധാകൃഷ്ണന്‍, മനോജ് കുമാര്‍ ബി, കെ.എ. രാജേന്ദ്രന്‍, വി.വി. ജോണ്‍സണ്‍, കെ.എസ്. പ്രകാശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.