കലാഭവന്‍ മണിയുടെ ഓര്‍മകളുമായിആര്‍ട്സ് ആന്‍ഡ് മെഡിസിന്‍

കൊച്ചി: നാടന്‍ പാട്ടുകളുടെ ശീലുകള്‍ ജനകീയമാക്കിയ നടന്‍ കലാഭവന്‍ മണിയുടെ ഓര്‍മകള്‍ അയവിറക്കിയാണ ്ആര്‍ട്സ് ആന്‍ഡ് മെഡിസിന്‍െറ 110-ാമത്സംഗീത സാന്ത്വന പരിപാടി അരങ്ങേറിയത്. ഗായകരായ ശ്യാം പ്രസാദ്, പ്രവീണ എന്നിവരാണ് പരിപാടി അവതരിപ്പിച്ചത്. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, ലേക്ഷോര്‍ ആശുപത്രി, മെഹബൂബ ്മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര എന്നിവ സംയുക്തമായാണ് ആര്‍ട്സ് ആന്‍ഡ് മെഡിസിന്‍ പരിപാടി സംഘടിപ്പിക്കുന്നത്. സിനിമയില്‍ അഭിനയത്തിനും പാട്ടിനും ഒരു പോലെ പ്രാധാന്യം നല്‍കിയ കലാഭവന്‍ മണിയുടെ രണ്ട് പാട്ടുകളാണ് അവര്‍ അവതരിപ്പിച്ചത്. അദ്ദേഹത്തിന്‍െറ ഏറെ പ്രശസ്തമായ ഉമ്പായികൊച്ചാണ്ടി എന്ന നാടന്‍ പാട്ട് കേള്‍വിക്കാര്‍ നൊമ്പരത്തോടെയാണ് ഏറ്റുവാങ്ങിയത്. 2008 ല്‍ പുറത്തിറങ്ങിയ കബഡി കബഡി എന്ന ചിത്രത്തിലെ ‘മിന്നാ മിനുങ്ങേ’ എന്ന പാട്ടും ഗായകര്‍ പാടി. നാടന്‍ പാട്ടിനെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയായിരുന്നു കലാഭവന്‍ മണിയെന്ന് ശ്യാം പ്രസാദ് പറഞ്ഞു. സ്റ്റേജ് പരിപാടികളില്‍ അദ്ദേഹം പകര്‍ന്ന് നല്‍കിയിരുന്ന ഊര്‍ജം വളരെ വലുതായിരുന്നു. പലപ്പോഴും മാതൃകയാക്കിയതും അദ്ദേഹത്തെയാണെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു. മണിയുടെ ഗാനങ്ങള്‍ക്ക് പുറമെ തമിഴ്, ഹിന്ദി ഗാനങ്ങളും ഗായകര്‍ ആലപിച്ചു. ഇളയ നില പൊഴികിറതെ, അമ്മായെന്‍ എന്‍ട്രഴിക്കാത എന്നീ ഗാനങ്ങള്‍ ശ്യാം ആലപിച്ചപ്പോള്‍, ഹിന്ദി, മലയാളം ഗാനങ്ങളാണ് പ്രവീണ പാടിയത്. ആജാരെ പര്‍ദേശി, സുറുമൈഅഖിയോംമെ, തേനും വയമ്പും എന്നീ ഗാനങ്ങള്‍ പ്രവീണ ആലപിച്ചു.ആര്‍ട്സ് ആന്‍ഡ് മെഡിസിന്‍െറ അടുത്ത ലക്കം കലാഭവന്‍ മണിയുടെ സ്മരണാര്‍ഥം അദ്ദേഹത്തിന്‍െറ പാട്ടുകള്‍ മാത്രമായിരിക്കും അവതരിപ്പിക്കപ്പെടുകയെന്നും സംഘാടകര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.