കളമശ്ശേരി: വാടകവീട്ടില്‍നിന്ന് 2800 ലിറ്റര്‍ സ്പിരിറ്റും മദ്യക്കുപ്പികളും നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. ഏലൂര്‍ കുറ്റിക്കാട്ടുകരയില്‍ ഇടമുള പാലത്തിനുസമീപം സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലെ വീട്ടില്‍നിന്നാണ് സ്പിരിറ്റ് പിടികൂടിയത്. വീട്ടിലേക്ക് വന്നുപോകുന്ന വാഹനങ്ങള്‍ സംബന്ധിച്ചും താമസക്കാരുടെ പെരുമാറ്റത്തില്‍ തോന്നിയ സംശയത്തിലും നാട്ടുകാര്‍ വീട് വളയുകയായിരുന്നു. കോഴിക്കോട് വടകര തെക്കിങ്ങല്‍ വീട്ടില്‍ ഷൈജു (37), ലോറി ഡ്രൈവറായ തൃശൂര്‍ പുള്ള് ഇക്കണ്ടംപറമ്പില്‍ സുനില്‍ (49) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടില്‍നിന്ന് 35 ലിറ്ററിന്‍െറ 80 കന്നാസുകളും 100 കെയ്സ് മദ്യക്കുപ്പികളും കണ്ടെടുത്തു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു. രണ്ടുവര്‍ഷത്തോളമായി ഷൈജുവും കുടുംബവും ഇവിടെ വാടകക്ക് താമസിക്കുകയാണ്. പാലക്കാട്ടുനിന്നാണ് സ്പിരിറ്റും മദ്യവും എത്തിക്കുന്നതെന്ന് സുനില്‍ പറഞ്ഞു. സംഭവമറിഞ്ഞ് എറണാകുളം എ.സി കെ.വി. വിജയന്‍, സി.ഐ നിസാമുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും എക്സൈസും സ്ഥലത്തത്തെി പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.