അനധികൃത മണ്ണുകടത്ത് നാട്ടുകാര്‍ തടഞ്ഞു

കരുമാലൂര്‍: റോഡ് നവീകരണത്തിന്‍െറ ഭാഗമായി കലുങ്കുകള്‍ നിര്‍മിച്ച സ്ഥലങ്ങളില്‍നിന്ന് നീക്കംചെയ്ത മണ്ണ് അനധികൃതമായി കടത്തിയത് കരുമാലൂര്‍ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. മാഞ്ഞാലി-മനക്കപ്പടി റോഡില്‍ കാനനിര്‍മാണത്തിനായി കുഴിച്ച മണ്ണാണ് കടത്തിയത്. മണ്ണ് ലേലംചെയ്യാതെ കടത്തിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. പരാതിയത്തെുടര്‍ന്ന് ആലങ്ങാട് എസ്.ഐ എല്‍. അനില്‍ കുമാറിന്‍െറ നേതൃത്വത്തില്‍ പൊലീസ് എത്തി ടോറസും ടിപ്പര്‍ ലോറികളും ജെ.സി.ബിയും പിടിച്ചെടുത്തു. കലുങ്ക് നിര്‍മാണവുമായി ബന്ധപ്പെട്ട് 300ലധികം ലോഡ് മണ്ണ് പ്രദേശത്ത് കൂട്ടിയിട്ടിരുന്നതായി പറയുന്നു. കഴിഞ്ഞദിവസം മുതല്‍ ഈ മണ്ണ് വാഹനങ്ങളില്‍ കയറ്റിക്കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പെട്ടതോടെ സംഭവം വിവാദമാവുകയായിരുന്നു. കരുമാല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജി.ഡി. ഷിജുവിന്‍െറ നേതൃത്വത്തില്‍ എല്‍.ഡി.എഫ് ജനപ്രതിനിധികള്‍ പറവൂര്‍ പി.ഡബ്ള്യു.ഡി ഓഫിസ് ഉപരോധിച്ചു. സി.പി.എം ആലങ്ങാട് ഏരിയ സെക്രട്ടറി എം.കെ. ബാബു ഉദ്ഘാടനംചെയ്തു. എല്‍.ഡി.എഫ് ജനപ്രതിനിധികളായ ഉമൈബ യൂസഫ്, ശ്രീലത ലാലു, വി.വി. ഷംസു, ജിഷ മനോജ്, റഷീദ മുഹമ്മദാലി, വാഹിദ അബ്ദുല്ലത്തീഫ്, ലളിത സന്തോഷ്, ഷിജി പീതാംബരന്‍, എ.എന്‍. അശോകന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.