ബൈക്കിലത്തെി മാല പൊട്ടിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍

മൂവാറ്റുപുഴ: ബൈക്കിലത്തെി മാല പൊട്ടിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി മൂവാറ്റുപുഴ പൊലീസിന്‍െറ പ്രത്യേക അന്വേഷണസംഘത്തിന്‍െറ പിടിയിലായി. കുഞ്ഞിപ്പാമ്പ് എന്നറിയപ്പെടുന്ന മൂവാറ്റുപുഴ പെരുമ്പല്ലൂര്‍ പുത്തന്‍പുരയില്‍ വിഷ്ണുവാണ് (കണ്ണന്‍ -24) പിടിയിലായത്. ഇതോടെ കവര്‍ച്ചസംഘത്തിലെ നാലുപേര്‍ പിടിയിലായി. കഴിഞ്ഞദിവസം പിടിയിലായ രതീഷിനൊപ്പം മൂവാറ്റുപുഴ ഇ.ഇ.സി മാര്‍ക്കറ്റ്, കൂത്താട്ടുകുളം, കരിങ്കുന്നം എന്നിവിടങ്ങളില്‍നിന്ന് മാല കവര്‍ന്ന കേസിലെ കൂട്ടുപ്രതിയാണ് വിഷ്ണു. മുമ്പ് മൂവാറ്റുപുഴയില്‍ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പുനടത്തിയ കേസിലും ശരീരത്തില്‍ കറുത്ത ചായംതേച്ച് മുഖംമൂടി അണിഞ്ഞ് 'ബ്ളാക്ക്മാന്‍' എന്ന പേരില്‍ നാട്ടുകാരെ ഭയപ്പെടുത്തി കവര്‍ച്ച നടത്തിയ കേസിലും പ്രതിയാണ് വിഷ്ണു. നിരവധി വാഹന മോഷണക്കേസിലും ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളിലായി അരുണ്‍ ബാബു, അരുണ്‍ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിഷ്ണുവിന്‍െറ പള്‍സര്‍ ബൈക്കാണ് മോഷണത്തിന് ഉപയോഗിച്ചത്. ഈ ബൈക്കും സമാനരീതിയില്‍ രൂപം മാറ്റി മോഷണത്തിന് ഉപയോഗിച്ചിരുന്ന മറ്റൊരു ബൈക്കും പൊലീസ് കണ്ടെടുത്തു. മോഷണത്തിനുശേഷം രക്ഷപ്പെടുമ്പോള്‍ തിരിച്ചറിയാതിരിക്കാന്‍ ബൈക്കിന്‍െറ മുന്‍ഭാഗവും വശങ്ങളുമാണ് മാറ്റം വരുത്തുന്നത്. ബൈക്കിന്‍െറ വശങ്ങളിലെ കവറുകള്‍ അഴിച്ചുമാറ്റിയ നിലയിലാണ്. മോഷ്ടിച്ചതടക്കം പല ബൈക്കുകളുടെയും ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ബൈക്കുകള്‍ രൂപം മാറ്റിയിരിക്കുന്നത്. കവര്‍ച്ചസംഘത്തില്‍ ഇനിയും ആറോളം പേരുണ്ടെന്നാണ് പൊലീസിന്‍റ നിഗമനം. പിടികൂടിയ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ പേര്‍ പിടിയിലാകുമെന്നാണ് വിവരം. സമഗ്രാന്വേഷണം നടത്തുമെന്ന് ഡിവൈ.എസ്.പി പ്രഭുല്ല ചന്ദ്രന്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.