താലപ്പൊലിക്ക് കൊടിയേറി

വൈപ്പിന്‍: കുഴുപ്പിള്ളി കരയോഗം വക പള്ളത്താംകുളങ്ങരെ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് ഞായറാഴ്ച വൈകുന്നേരം കൊടിയേറി. ക്ഷേത്രം തന്ത്രി വേഴപ്പറമ്പ് കൃഷ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. 10ന് താലപ്പൊലിയും 13ന് പ്രശസ്തമായ ആള്‍തൂക്കവും നടക്കും. തെക്ക്, വടക്ക് ചേരുവാരങ്ങളിലായി നടക്കുന്ന പകല്‍പൂരത്തില്‍ 19 ഗജവീരന്മാര്‍ അണിനിരക്കും. വടക്കേ ചേരുവാരത്തിനാണ് ഇക്കുറി ഭഗവതിയുടെ തിടമ്പ്. തിങ്കളാഴ്ച വൈകുന്നേരം 6.30ന് നൃത്തസന്ധ്യ, രാത്രി 9.30ന് ഗാനമേള. എട്ടിന് വൈകുന്നേരം 5.30ന് ഭക്തിഗാനമേള, രാത്രി എട്ടിന് താലം. ഒമ്പതിന് വൈകുന്നേരം അഞ്ചിന് സോപാന സംഗീതം, രാത്രി 10.15ന് സംഗീതാര്‍ച്ചന. 10ന് താലപ്പൊലി മഹോത്സവം. രാവിലെ എട്ടിന് കാഴ്ചശീവേലി, പാഞ്ചാരിമേളം. വൈകുന്നേരം മൂന്നിന് പകല്‍പൂരം. 11ന് വൈകുന്നേരം അഞ്ചിന് തെക്കേചേരുവാരം വേല. വൈകുന്നേരം 6.30ന് തിരുവാതിരക്കളി. 12ന് വൈകുന്നേരം അഞ്ചിന് വടക്കേചേരുവാരംവേല. വൈകുന്നേരം ആറിന് ഡ്രം സോളോ, എട്ടിന് തിരുവാതിരക്കളി, 10ന് ഭക്തി ആരാധന. തെക്കേകാവ് എന്നറിയപ്പെടുന്ന ക്ഷേത്രത്തിലെ ഉത്സവ വാദ്യമേളം പ്രശസ്തമാണ്. പെരുമനം കുട്ടന്‍മാരാരടക്കമുള്ള പ്രശസ്തരുടെ പ്രാമാണ്യത്തിലാണ് മേളം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.