പള്ളിക്കര: തെരുവുനായ കടിച്ചതിനെ തുടര്‍ന്ന് പേയിളകിയ ഗര്‍ഭിണിയായ പശുവിനെ വെടിവെച്ചുകൊന്നു. പള്ളിക്കര ചിറ്റനാട് കോയിക്കര ജോസ് ജോസഫിന്‍െറ പശുവിനെയാണ് വെടിവെച്ചുകൊന്നത്. രണ്ടാഴ്ച മുമ്പാണ് പറമ്പില്‍ കെട്ടിയ പശുവിനെ തെരുവുനായ കടിച്ചത്. കൂടാതെ, മൂന്ന് ആടുകളെയും നായ കടിച്ചിരുന്നു. ചിറ്റനാട് മാമ്പിള്ളി ദേവസി, ഊരോത്ത് ബേബി ജോസഫ്, കുരീക്കല്‍ ജോസഫ് എബ്രഹാം എന്നിവരുടെ ആടുകളെയാണ് കടിച്ചത്. പശുവിന് പേയിളകിയതോടെ പരിഭ്രാന്തിയിലാ യിരിക്കുകയാണ് നാട്ടുകാര്‍. നായ കടിച്ച ആടുകള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ടെങ്കിലും പേയിളകുമോ എന്നതാണ് ഭയം. കൂടുതല്‍ വളര്‍ത്തുമൃഗങ്ങളെ നായ കടിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ല. ഇതുമൂലം പ്രദേശത്തെ ക്ഷീരകര്‍ഷകരും ആശങ്കയിലാണ്. പ്രദേശത്ത് തെരുവുനായകള്‍ നേരത്തേ ആടുകളെ കടിച്ചുകൊന്നിട്ടുണ്ട്. തെരുവുനായശല്യം വര്‍ധിച്ചതോടെ വളര്‍ത്തുമൃഗങ്ങളെ പറമ്പില്‍ കെട്ടാന്‍ കഴിയാത്ത അവസ്ഥയാണ്. കുട്ടികളെ പുറത്തിറക്കാന്‍ പോലും ഭയമാണെന്ന് നാട്ടുകാര്‍ പറയുന്നു. പശുവിന് പേയിളകിയ സംഭവമറിഞ്ഞ് കുന്നത്തുനാട് മൃഗാശുപത്രിയിലെ ഡോക്ടര്‍മാര്‍, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ സ്ഥലത്തത്തെിയിരുന്നു. പശുവിനെ കടിച്ച നായയെ ഇതുവരെ കണ്ടത്തൊന്‍ കഴിയാത്തത് ഭീതി വര്‍ധിപ്പിക്കുന്നുണ്ട്. തെരുവുനായ്ക്കളെ പിടികൂടാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും മേഖലയിലെ വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.