മണ്‍പാത്ര നിര്‍മാണ സമുദായ സഭ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

പറവൂര്‍: മണ്‍പാത്ര നിര്‍മാണ സമുദായങ്ങളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള മണ്‍പാത്ര നിര്‍മാണ സമുദായ സഭ (കെ.എം.എസ്.എസ്) നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. സമുദായത്തിന്‍െറയും മണ്‍പാത്ര നിര്‍മാണ തൊഴിലിന്‍െറയും ആവശ്യങ്ങള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സഭാ പ്രസിഡന്‍റ് സുഭാഷ് ബോസ് ആറ്റുകാല്‍, ജനറല്‍ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് എന്നിവര്‍ പറഞ്ഞു. പട്ടികജാതി പുന$ശിപാര്‍ശ ചെയ്യുക, സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പട്ടികജാതി ആനുകൂല്യങ്ങള്‍ പട്ടികജാതി ശിപാര്‍ശിത സമുദായമെന്ന നിലയില്‍ അനുവദിക്കുക, പരമ്പരാഗത മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക് കളിമണ്ണിന്‍െറ ഖനനം, കൊണ്ടുപോകല്‍ എന്നിവയിലെ നിയമപരമായ തടസ്സം ഒഴിവാക്കുക, മണ്‍പാത്ര നിര്‍മാണ ക്ഷേമ കോര്‍പറേഷന് ഫണ്ട് അനുവദിക്കുക. ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് സമയബന്ധിതമായി ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് പ്രത്യേക ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നിവേദനത്തില്‍ ഉന്നയിച്ചു. കെ.എം.എസ്.എസ് കണ്‍ട്രോള്‍ കമ്മിറ്റി അംഗങ്ങളായ സി.കെ. ചാമിക്കുട്ടി, ആര്‍. സഹദേവന്‍, വി. കൃഷ്ണന്‍, ഭാരവാഹികളായ സി.കെ. ചന്ദ്രന്‍, എസ്. സനല്‍കുമാര്‍, പി. ബാബുക്കുട്ടന്‍, എ. മോഹനന്‍, ജി. സുരേഷ് കുമാര്‍ എന്നിവരും നിവേദകസംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.