ഓഫിസറില്ലാതായിട്ട് ഒന്നരമാസം: കൂവപ്പടിയില്‍ അനാഥമായി കൃഷി ഓഫിസ്

പെരുമ്പാവൂര്‍: കൂവപ്പടി കൃഷി ഓഫിസില്‍ കൃഷി ഓഫിസര്‍ ഇല്ലാതായിട്ട് ഒന്നര മാസത്തോളമാകുന്നു. നിലവിലുണ്ടായിരുന്ന കൃഷി ഓഫിസര്‍ സ്ഥലം മാറി പോയിട്ട് പകരം നിയമനം നല്‍കാത്തതാണ് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നത്. മഴക്കാലം ആരംഭിച്ചതോടെ തൊഴിലുറപ്പ് പദ്ധതികളുടെ ഭാഗമായി തരിശു ഭൂമികളിലും പുരയിടങ്ങളിലും മഴക്കുഴികള്‍ നിര്‍മിക്കുന്നതിനും വിവിധ കൃഷികള്‍ ആരംഭിക്കുന്നതിനും കൃഷി ഓഫിസറുടെ റിപ്പോര്‍ട്ട് ആവശ്യമാണെന്നിരിക്കെ ഒഴിവ് ജനങ്ങളെ വലക്കുകയാണ്. കാര്‍ഷിക പദ്ധതികള്‍ക്കുള്ള അപേക്ഷ സ്വീകരിക്കലും അതിന്‍െറ അന്വേഷണം നടത്തലും അനുവാദം നല്‍കലും മുടങ്ങി കിടക്കുകയാണ്. സബ്സിഡി വിതരണത്തിന് കൃഷി ഓഫിസറുടെ അനുമതി വേണമെന്നിരിക്കെ കര്‍ഷകര്‍ക്കും വിനയായി മാറിയിരിക്കുകയാണ്. കെട്ടിട നിര്‍മാണത്തിനുള്ള പെര്‍മിറ്റിന് അപേക്ഷ നല്‍കുമ്പോള്‍ പുരയിടമായി കിടക്കുന്ന സ്ഥലം ബി.ടി.ആര്‍ രേഖയുടെ കലക്ടര്‍ക്ക് നല്‍കേണ്ട അപേക്ഷകളും കെട്ടിക്കിടക്കുകയാണ്. കര്‍ഷക പെന്‍ഷന്‍ അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുകയാണ്. അടിയന്തരമായി കൃഷി ഓഫിസറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ബ്ളോക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ മനോജ് മൂത്തേടന്‍ കൃഷി മന്ത്രിക്ക് പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.