ആലുവ: ജി.ടി.എന്‍ ടെക്സ്റ്റൈത്സ് കമ്പനിയുടെ ലോക്കൗട്ട് പിന്‍വലിച്ച് തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് കീഴ്മാട് പഞ്ചായത്തിനും ചുണങ്ങംവേലി ഗ്രാമത്തിനും ആശ്വാസമായി. ലാഭകരമായി, നല്ലരീതിയില്‍ പ്രവര്‍ത്തിച്ച കമ്പനി ലോക്കൗട്ട് മൂലം ഒരു മാസത്തിലധികമായി അടച്ചിട്ടിരിക്കുകയായിരുന്നു. അരനൂറ്റാണ്ട് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനം കീഴ്മാട് പഞ്ചായത്തിലെ നൂറുകണക്കിന് കുടുംബങ്ങളുടെ ആശ്രയമായിരുന്നു. ഒപ്പം പഞ്ചായത്തിന്‍െറ പ്രധാന വരുമാനസ്രോതസ്സുമാണ്. ടെക്സ്റ്റൈത്സ് വ്യവസായം രാജ്യമാകെ പ്രതിസന്ധി നേരിട്ടതിനത്തെുടര്‍ന്ന് ആലുവ മേഖലയിലെ സ്ഥാപനങ്ങളും അടച്ചുപൂട്ടിയിരുന്നു. അപ്പോഴും ജി.ടി.എന്‍ തലയെടുപ്പോടെ ഉയര്‍ന്നുനിന്നു. കമ്പനിയിലെ ജോലിക്കാരില്‍ ഭൂരിഭാഗവും ചുണങ്ങംവേലിയിലും പരിസര പ്രദേശങ്ങളിലുമുള്ളവരാണ്. കമ്പനിയില്‍ ജോലിക്കത്തെി ചുണങ്ങംവേലിയില്‍ താമസമാക്കുകയും ഇവിടത്തുകാരായി മാറുകയും ചെയ്തവരും നിരവധിയാണ്. പല തലമുറകള്‍ കമ്പനിയില്‍ ജോലിചെയ്തിട്ടുണ്ട്. ചുണങ്ങംവേലി ഗ്രാമത്തിന്‍െറ വളര്‍ച്ചയില്‍ വലിയപങ്കാണ് കമ്പനി വഹിച്ചത്. അന്തര്‍ദേശീയ കമ്പോളത്തില്‍ ഏറെ സ്വീകാര്യതയുള്ള ജി.ടി.എന്‍ നൂല്‍ 100 ശതമാനവും കയറ്റുമതി ചെയ്യപ്പെട്ടിരുന്നു . കയറ്റുമതി 30 ശതമാനമായി കുറഞ്ഞ സമയത്ത് ആഭ്യന്തര കമ്പോളത്തില്‍ ഇടം കണ്ടത്തെി കമ്പനി പിടിച്ചുനില്‍ക്കുകയായിരുന്നു. പഞ്ചായത്തിലെ വിദ്യാലയങ്ങളുടെ നവീകരണം, മാറാരോഗികള്‍ക്ക് സാന്ത്വനമേകല്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ക്ക് സ്ഥാപനം വലിയതോതില്‍ സഹായിച്ചിട്ടുണ്ട്. തൊഴിലാളി സമരമല്ല കമ്പനി ലോക്കൗട്ടിലായത്. ദീര്‍ഘകാല കരാറിന്‍െറ കാലാവധി തീര്‍ന്നിട്ട് ഒന്നേകാല്‍ വര്‍ഷം പിന്നിട്ടു. കമ്പനി ലോക്കൗട്ടായപ്പോള്‍ നാടിനുണ്ടാകാവുന്ന നഷ്ടങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കിയ ഗ്രാമപഞ്ചായത്തും ചുണങ്ങംവേലിയിലെ വിവിധ റെസിഡന്‍റ്സ് അസോസിയേഷനുകളും പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തത്തെിയിരുന്നു. കമ്പനി മാനേജ്മെന്‍റിനും തൊഴിലാളി യൂനിയനുകള്‍ക്കും അസോസിയേഷനുകളുടെ കൂട്ടായ്മ നിവേദനം നല്‍കിയിരുന്നു. രണ്ട് മാസത്തിനുശേഷമാണ് കമ്പനി തുറന്ന് പ്രവര്‍ത്തിക്കുന്നത്. ശനിയാഴ്ച കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയിലാണ് ലോക്കൗട്ട് പിന്‍വലിക്കാന്‍ തീരുമാനമായത്. ഇതുപ്രകാരം ജൂലൈ നാലിന് കമ്പനി തുറന്ന് പ്രവര്‍ത്തിക്കും. ചര്‍ച്ചയിലെ തീരുമാനപ്രകാരം തൊഴിലാളികള്‍ക്ക് അയ്യായിരം രൂപ ശമ്പളവര്‍ധന ലഭിക്കും. കമ്പനിയിലുണ്ടായ പ്രശ്നങ്ങളത്തെുടര്‍ന്ന് ഒമ്പത് തൊഴിലാളികളെ സസ്പെന്‍ഡ് ചെയ്തിരുന്നു. സസ്പെന്‍ഷനിലുള്ളവരുടെ പ്രശ്നവും മറ്റ് കാര്യങ്ങളും ജൂലൈ രണ്ടിന് നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനിക്കും. കമ്പനി ലോക്കൗട്ട് ആയതിനത്തെുടര്‍ന്ന് അഡീഷനല്‍ ലേബര്‍ കമീഷണറുടെ സാന്നിധ്യത്തില്‍ അഞ്ച് ചര്‍ച്ച തിരുവനന്തപുരത്തും എറണാകുളത്തുമായി നടന്നിരുന്നു. ശനിയാഴ്ച അഡീഷനല്‍ ലേബര്‍ കമീഷണര്‍ മുരളീധരന്‍െറ സാന്നിധ്യത്തിലാണ് ചര്‍ച്ചനടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.