മൂവാറ്റുപുഴയില്‍ പനി പടരുന്നു

മൂവാറ്റുപുഴ: മേഖലയില്‍ പനി ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. ഞായറാഴ്ചയും നിരവധിപേര്‍ വിവിധ ആശുപത്രികളി ല്‍ ചികിത്സതേടി. പകര്‍ച്ചപ്പനിക്ക് പിന്നാലെ ഡെങ്കിപ്പനിയും പടരുന്നത് ജനങ്ങളില്‍ ഭീതി പടര്‍ത്തിയിട്ടുണ്ട്. നഗരത്തിലെ വിവിധ പ്രദേശങ്ങള്‍ക്ക് പുറമെ മാറാടി, ആയവന, വാളകം, പായിപ്ര പഞ്ചായത്തുകളിലും പനി പടരുകയാണ്. പായിപ്ര പഞ്ചായത്തിലെ ഒന്ന്, രണ്ട്, 22 വാര്‍ഡുകളില്‍നിന്ന് മാത്രം അമ്പതിലധികം പേരാണ് ഡെങ്കിപ്പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സതേടിയത്. പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടും ആരോഗ്യവകുപ്പിന്‍െറ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമല്ളെന്നാണ് ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.