പള്ളുരുത്തി: പെരുമ്പടപ്പ് കായലില്‍ മുമ്പില്ലാത്ത വിധം രൂക്ഷമായി എക്കലടിഞ്ഞതോടെ മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയിലായി. പെരുമ്പടപ്പ് കായലിനൊപ്പം വേമ്പനാട്ട് കായലിന്‍െറ കൈവരി തോടുകളും എക്കലടിഞ്ഞിരിക്കയാണ്. ഇത് മൂലം ചെറുവള്ളങ്ങള്‍ പോലും തുഴഞ്ഞ് നീങ്ങാനാവാത്ത അവസ്ഥയിലാണ്. കായല്‍ തീരത്തെ കമ്പവലക്കാര്‍ക്ക് എക്കല്‍ മൂലം വല താഴ്ത്താനാകാത്ത അവസ്ഥയാണ്. എക്കല്‍ അടിഞ്ഞത് കുറ്റിവലക്കാരെയും വീശു വലക്കാരെയും ബാധിക്കുന്നുണ്ട്. കായലില്‍ നിന്ന് പോളപായല്‍ ശല്യം മാറി മത്സ്യലഭ്യത ആയിത്തുടങ്ങിയതോടെയാണ് എക്കലടിയുന്നത് ശല്യമായി മാറിയിരിക്കുന്നത്. ഇടക്കൊച്ചി, അരൂര്‍, കുമ്പളം, തേവര, പെരുമ്പടപ്പ് മേഖലയിലുള്ള മത്സ്യത്തൊഴിലാളികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. എന്നാല്‍, പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ അധികൃതര്‍ ഒരുങ്ങാത്തതില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇടക്കൊച്ചി ഐലന്‍ഡ് പാലം നിര്‍മാണത്തിന്‍െറ ഭാഗമായി കായലില്‍ നിര്‍മിച്ചിരിക്കുന്ന ബണ്ട് പൊളിച്ചുനീക്കണമെന്നും പാലത്തിന്‍െറ പൈലിങ്ങില്‍ നികന്ന സ്ഥലങ്ങള്‍ ഡ്രഡ്ജ്് ചെയ്യണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.