സേവനാവകാശ നിയമം കടലാസില്‍; ദുരിതം പേറി ജനം

തൃപ്പൂണിത്തുറ: സംസ്ഥാനത്ത് നടപ്പാക്കിയ സേവനാവകാശ നിയമം തദ്ദേശ ഭരണ സ്ഥാപനങ്ങളിലടക്കം പലയിടത്തും കടലാസിലൊതുങ്ങുന്ന അവസ്ഥയാണ്. സര്‍ക്കാര്‍ മേഖലകളില്‍നിന്ന് ജനങ്ങള്‍ക്ക് ലഭിക്കേണ്ട അര്‍ഹമായ ഓരോ സേവനവും എത്ര ദിവസത്തിനകം ലഭിക്കുമെന്ന് വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ പല സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും അതുപ്രകാരം കാര്യങ്ങളൊന്നും നടക്കുന്നില്ല. അതേസമയം, സേവനാവകാശങ്ങളെക്കുറിച്ച് സാധാരണ ജനങ്ങളെ ബോധവാന്മാരാക്കാന്‍ ഫലപ്രദ നടപടികള്‍ വേണ്ടത്ര നടക്കാതിരുന്നതിനാല്‍ നിയമത്തെക്കുറിച്ച് ജനങ്ങള്‍ക്കുള്ള അജ്ഞത ഇപ്പോഴും നിലനില്‍ക്കുന്നു. സംസ്ഥാനത്ത് നിരവധി മേഖലകളില്‍ അഴിമതി കൊടിക്കുത്തിവാഴുമ്പോഴും സേവനാവകാശ നിയമത്തെ ഒരുകൂട്ടം ഉദ്യോഗസ്ഥര്‍ വേലിക്കുപുറത്ത് നിര്‍ത്തിയിരിക്കുകയാണ്. അഴിമതി തടയുന്നതിന്‍െറ ഭാഗമായി സേവനാവകാശ നിയമത്തില്‍ പറയുംപോലെ ഉദ്യോഗസ്ഥര്‍ സ്ഥാപനത്തില്‍ ജോലിക്കത്തെുമ്പോള്‍ കൈവശം എത്ര രൂപയുണ്ടെന്ന് രേഖപ്പെടുത്തുന്ന രജിസ്റ്റര്‍ മിക്കവാറും സര്‍ക്കാര്‍ ഓഫിസില്‍ യഥാവിധി അപ്ഡേറ്റ് ചെയ്യുന്നില്ല. അത്തരമൊരു രജിസ്റ്റര്‍പോലും ഇല്ലാത്ത ഓഫിസുകളുമുണ്ടെന്നാണ് വിവരം. തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ അഴിമതിയും കൈക്കൂലിയും ഏറെ വര്‍ധിച്ചതായാണ് ജനം പറയുന്നത്. ജനങ്ങള്‍ക്ക് നല്‍കേണ്ട സേവനങ്ങള്‍ മന$പൂര്‍വം വൈകിപ്പിച്ച് അഴിമതിക്കോ കൈക്കൂലിക്കോ അവസരമൊരുക്കുകയാണ് ഒരുകൂട്ടം ഉദ്യോഗസ്ഥര്‍. ഇതിന്‍െറ ഫലമായി തദ്ദേശ സ്ഥാപനങ്ങളിലടക്കം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്ന് ജനങ്ങള്‍ക്ക് കിട്ടേണ്ട സേവനങ്ങള്‍ പലതും വൈകുന്നെന്നാണ് ആക്ഷേപം. അതേസമയം, ചുരുക്കം സ്ഥാപനങ്ങളിലെങ്കിലും യഥാസമയംതന്നെ സേവനങ്ങള്‍ ലഭ്യമാകുന്ന അവസ്ഥയുമുണ്ട്. കെട്ടിട നിര്‍മാണങ്ങള്‍, ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍, അടിയന്തരമായി തെറ്റ് തിരുത്തിക്കൊടുക്കേണ്ട അപേക്ഷകള്‍, പോക്കുവരവ് സംബന്ധമായ രേഖകള്‍, സബ് രജിസ്ട്രാര്‍ ഓഫിസുകള്‍, താലൂക്ക് സപൈ്ള ഓഫിസുകള്‍, വില്ളേജ് ഓഫിസുകള്‍ എന്നിവിടങ്ങളില്‍നിന്നെല്ലാം ലഭിക്കേണ്ടതായ സേവനങ്ങള്‍ ഉള്‍പ്പെടെ ഒന്നിനും കൃത്യതയില്ലാത്ത അവസ്ഥയാണുള്ളത്. സേവനകാര്യങ്ങളില്‍ സാങ്കേതികമായ കാലതാമസം ഉണ്ടാക്കുകയെന്നത് ഏത് ഉദ്യോഗസ്ഥനും എളുപ്പത്തില്‍ കഴിയുമെന്നതാണ് സാധാരണക്കാരുടെ ദുരവസ്ഥക്ക് കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.