നികുതിയടച്ചില്ല; നിര്‍മാണകേന്ദ്രത്തിലെ അഞ്ച് വാഹനങ്ങള്‍ പിടികൂടി

പറവൂര്‍: നിര്‍മാണകേന്ദ്രങ്ങളില്‍ നികുതിയടക്കാതെ ഉപയോഗിച്ച അഞ്ച് വാഹനങ്ങള്‍ പറവൂര്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. വൈപ്പിന്‍ ബി.പി.സി.എല്‍, എല്‍.എന്‍.ജി ടെര്‍മിനല്‍ പരിസരത്ത് നടത്തിയ പരിശോധനയിലാണ് വാഹനങ്ങള്‍ പിടികൂടിയത്. ആറായിരം മുതല്‍ ഒരു ലക്ഷം രൂപവരെ നികുതി അടക്കേണ്ടവയാണ് വാഹനങ്ങള്‍. നികുതി ഒഴിവാക്കാനുള്ള അപേക്ഷ നല്‍കി ഓടുന്ന കുടിവെള്ളടാങ്കറും കണ്ടത്തെി. ബി.പി.സി.എല്ലിന്‍െറ കോമ്പൗണ്ടില്‍ സി.ഐ.എസ്.എഫിന്‍െറ സഹായത്തോടെ നടത്തിയ പരിശോധനയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഒരു സിമന്‍റ് മിക്സറും കണ്ടത്തെി. വര്‍ക്ക് സൈറ്റിലേക്ക് അമിതഭാരം കയറ്റി മൂടാതെ അമിത ഗേവത്തില്‍ സര്‍വിസ് നടത്തിയ മൂന്ന് ടോറസ് ടിപ്പറുകള്‍ക്കെതിരെയും നടപടിയെടുത്തു. 50 വാഹനങ്ങളില്‍നിന്നായി 30,000 രൂപ പിഴയും 1,70,000 രൂപ യോളം നികുതി അടക്കാനുള്ള ഡിമാന്‍ഡ് നോട്ടീസും നല്‍കിയതായി ജോയന്‍റ് ആര്‍.ടി.ഒ എ.പി. അശോക് കുമാര്‍ അിറയിച്ചു. പരിശോധകസംഘത്തില്‍ എം.വി.ഐമാരായ ജര്‍സണ്‍ ടി.എം., എ.ആര്‍. രാജേഷ്, എ.എം.വി.ഐമാരായ ബെന്നി വര്‍ഗീസ്, രജീഷ് പി.ആര്‍., മില്‍ജു തോമസ് എന്നിവരും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.