പെരുമ്പളം ദ്വീപിന് ജങ്കാറുണ്ട്; ജെട്ടിയില്‍ അടുക്കില്ല

വടുതല: പെരുമ്പളത്തെ യാത്രക്ളേശം പരിഹരിക്കുന്നതിന് എം.എല്‍.എ ഫണ്ടില്‍നിന്ന് ഒന്നേമുക്കാല്‍ കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ‘ഐശ്വര്യം’ ജങ്കാര്‍ നോക്കുകുത്തിയായി. പണി പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് പെരുമ്പളത്തെ ജെട്ടികളില്‍ അടുപ്പിക്കാനാകാത്ത വിധമാണ് ജങ്കാറിന്‍െറ നിര്‍മാണമെന്ന് മനസ്സിലായത്. ഉദ്ഘാടനദിവസംതന്നെ കിന്‍കോ ഉദ്യോഗസ്ഥര്‍ ജങ്കാര്‍ മടക്കിക്കൊണ്ടുപോയി. എന്നാല്‍, മാസങ്ങള്‍ക്കുശേഷം പ്രശ്നം പരിഹരിക്കാതെ ജങ്കാര്‍ തിരികെ കൊണ്ടുവരുകയായിരുന്നു. േബാട്ടുകളെ മാത്രം ആശ്രയിച്ച് ജീവിതം തള്ളിനീക്കുന്ന പെരുമ്പളം ദ്വീപ് ജനതയോട് ജലഗതാഗതവകുപ്പും കിന്‍കോയും കാണിക്കുന്ന അനാസ്ഥയാണ് ബോട്ട് സര്‍വിസിന്‍െറ മുടക്കത്തിലും പുതിയ ജങ്കാര്‍ നിര്‍മാണത്തിലും വ്യക്തമായതെന്നാണ് നാട്ടുകാരുടെ ആരോപണം. പാണാവള്ളിയില്‍ കഴിഞ്ഞ ദിവസങ്ങളിലും നിലവില്‍ സര്‍വിസ് നടത്തുന്ന ജങ്കാര്‍ നിലച്ചിരുന്നു. പിന്നീട് ദ്വീപ് നിവാസികളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സര്‍വിസ് പുന$സ്ഥാപിച്ചത്. ‘ഐശ്വര്യം’ ജങ്കാര്‍ ഇതുവരെ സര്‍വിസ് നടത്താന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞദിവസം മരണമടഞ്ഞ രണ്ട് കുട്ടികളുടെ മൃതദേഹങ്ങള്‍ നടപടിക്ക് മറുകരയിലത്തെിക്കാന്‍ ഏറെ പ്രയാസമനുഭവിച്ചിരുന്നു. ജങ്കാര്‍ മുടങ്ങിയതിനാല്‍ കാറ്റുംകോളും നിറഞ്ഞ അന്തരീക്ഷത്തിലാണ് മൃതദേഹങ്ങള്‍ വഞ്ചിയില്‍ കരക്കത്തെിച്ചത്. ജങ്കാറില്ലാതായാല്‍ ദ്വീപിലേക്ക് യാത്രക്കാരുടെ ഇരുചക്രവാഹനങ്ങളും കെട്ടിട നിര്‍മാണസാമഗ്രികളും കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. കൂടാതെ, വിദ്യാര്‍ഥികളടക്കം നൂറുകണക്കിന് യാത്രക്കാര്‍ യാഥാസമയങ്ങളില്‍ ദ്വീപിലത്തൊന്‍ പ്രയാസപ്പെടുകയും ചെയ്യും. ജങ്കാര്‍ ഉപയോഗിക്കാനാകാത്ത അവസ്ഥയുണ്ടായിട്ടും ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടികളും പ്രതികരിക്കാത്തതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.