ഒമ്പതാം റാങ്ക് ഉത്തര്‍പ്രദേശ് സ്വദേശിക്ക്

മട്ടാഞ്ചേരി: മലയാളക്കരയിലത്തെി റാങ്ക് നേട്ട മധുരം നുകര്‍ന്ന് മറുനാട്ടുകാരനും. ഉത്തര്‍പ്രദേശ് സ്വദേശിയായ റിതേഷ് കേരള എന്‍ജിനീയറിങ് പ്രവേശ പരീക്ഷയില്‍ ഒമ്പതാം റാങ്ക് നേടിയാണ് അഭിമാനമായത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ജനിച്ച റീതേഷ് നേട്ടമറിഞ്ഞത് ആശ്ചര്യത്തോടെയാണ്. ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഉയര്‍ന്ന മാര്‍ക്ക് പ്രതീക്ഷിച്ചിരുന്നു. എല്ലാ വിജയവും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും സമര്‍പ്പിക്കുന്നുവെന്ന് റിതേഷ് പറഞ്ഞു. കാണ്‍പുര്‍ ഐ.ഐ.ടിയില്‍ എയറോസ്പേസ് എന്‍ജിനീയറിങ്ങിന് ചേരുകയാണ് ലക്ഷ്യം. കൊച്ചി ദക്ഷിണനാവിക സേന ആസ്ഥാനത്തെ ജീവനക്കാരനായ രാകേഷ് കുമാര്‍രാജ്-ബാല ദമ്പതികളുടെ മകനാണ് റിതേഷ്. മുംബൈ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു സ്കൂള്‍ പഠനം. മൂന്ന് വര്‍ഷം മുമ്പാണ് കൊച്ചിയിലത്തെിയത്. മുണ്ടംവേലി നാവികസേനാ ക്വാര്‍ട്ടേഴ്സിലാണ് താമസം. സഹോദരി ഋതിക കുമാരി കൊച്ചി കേന്ദ്രീയ വിദ്യാലയത്തില്‍ പ്ളസ്ടുവിന് പഠിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.