എന്‍ജിനീയറിങ് പ്രവേശ പരീക്ഷ: അഭിമാന നേട്ടം കൊയ്ത് ജില്ല

കൊച്ച ി: എന്‍ജിനീയറിങ് പ്രവേശ പരീക്ഷയില്‍ ജില്ലക്ക് അഭിമാനാര്‍ഹമായ നേട്ടം. ഒന്നാം റാങ്കടക്കം ആദ്യ 10 റാങ്കുകാരിലെ മൂന്നു പേരും എറണാകുളം ജില്ലക്കാരാണ്. എസ്.ടി വിഭാഗത്തില്‍ രണ്ടാം റാങ്കും ജില്ലക്കുതന്നെ. 185 പേരുമായി ആദ്യ 1000 റാങ്കുകാരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇടംപിടിച്ചതും കൂടുതല്‍ പേര്‍ യോഗ്യത നേടിയതും (6971) എറണാകുളം ജില്ലയില്‍ നിന്നുതന്നെ. ഒന്നാം റാങ്ക് നേടിയ വി. റാം ഗണേഷും ഏഴാം റാങ്ക് നേടിയ ജോര്‍ഡി ജോസും ഒമ്പതാം റാങ്ക് നേടിയ റിതേഷ് കുമാറും എസ്.ടി വിഭാഗത്തില്‍ രണ്ടാം റാങ്ക്നേടിയ എസ്. നമിതയുമാണ് ജില്ലക്ക് അഭിമാനമായത്. ഇടുക്കി ജില്ലയില്‍ ഒന്നാമതത്തെിയ ജേക്കബ് വി. സിജുവും എറണാകുളം സ്വദേശിയാണ്. ഒന്നാം റാങ്ക് നേടിയ റാം ഗണേഷിന് മുംബൈ, മദ്രാസ് ഐ.ഐ.ടികളിലൊന്നില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങിന് ചേരാനാണ് താല്‍പര്യം. രണ്ടു വര്‍ഷത്തെ കഠിന പരിശ്രമത്തിനൊടുവിലാണ് ജോര്‍ഡി ജോസിന്‍െറ റാങ്ക് നേട്ടം. മാന്നാനം കെ.ഇ സ്കൂളിലായിരുന്നു ജോര്‍ഡിയുടെ പ്ളസ്ടു. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങിലാണ് ജോര്‍ഡിയുടെയും താല്‍പര്യം. ഒമ്പതാം റാങ്ക് നേടിയ റിതേഷ് കുമാര്‍ കൊച്ചിയിലാണ് താമസമെങ്കിലും ഉത്തര്‍ പ്രദേശ് സ്വദേശിയാണ്. എസ്.ടി വിഭാഗത്തില്‍ രണ്ടാം റാങ്ക് ലഭിച്ച എസ്. നമിത എറണാകുളം പൂണിത്തുറ സ്വദേശിയാണ്. കരിമുണ്ടക്കല്‍ വീട്ടില്‍ കെ.എ. സജീവിന്‍െറയും സുപ്രഭയുടെയും മകളാണ്. അമ്പലമുകള്‍ കൊച്ചിന്‍ റിഫൈനറി സ്കൂളില്‍ നിന്നാണ് പ്ളസ്ടു പഠനം പൂര്‍ത്തിയാക്കിയത്. ആകെ 449 മാര്‍ക്ക് നേടിയ നമിത സംസ്ഥാന തലത്തില്‍ 1605ാം റാങ്കും നേടി. കൂത്താട്ടുകുളം വലിയകുളങ്ങര വീട്ടില്‍ ഡോ. സിജു ജോസഫിന്‍െറയും സ്വപനയുടെയും മകനായ സിജു 23ാം റാങ്ക് സ്വന്തമാക്കി. മാന്നാനം കെ.എ സ്കൂളിലായിരുന്നു പ്ളസ്ടു. ചെന്നൈ ഐ.ഐ.ടിയില്‍ തുടര്‍പഠനം നടത്താനാണ് ആഗ്രഹമെന്ന് സിജു പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.