വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണവും കവര്‍ന്നു

കായംകുളം: ഭരണിക്കാവ് തെക്കേമങ്കുഴിയില്‍ വീട്ടുകാര്‍ പുറത്തുപോയ സമയത്ത് വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും അപഹരിച്ചു. തെക്കേമങ്കുഴി വയലില്‍തറയില്‍ സജീവ് ഭവനത്തില്‍ സജീവിന്‍െറ വീട്ടില്‍നിന്നാണ് എട്ട് പവനും 23,000 രൂപയും കവര്‍ന്നത്. ഞായറാഴ്ച വൈകുന്നേരം മൂന്നിനും രാതി 11നും ഇടയിലാണ് സംഭവം. സജീവ് വിദേശത്തായതിനാല്‍ ഭാര്യ ലേഖയും മക്കളുമാണ് ഇവിടെയുള്ളത്. വീടിനോട് ചേര്‍ന്ന് കടയും നടത്തുന്നുണ്ട്. കടയും വീടും പൂട്ടി ലേഖ വൈകുന്നേരം മൂന്നോടെ ചെട്ടികുളങ്ങരയിലുള്ള കുടുംബവീട്ടില്‍ പോയി രാത്രി 11നാണ് മടങ്ങിയത്തെിയത്. മുന്‍വശത്തെ കതക് കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന പെട്ടിയിലാണ് പണവും ഒരു മാലയും മൂന്ന് വളകളും സൂക്ഷിച്ചിരുന്നത്. മിക്ക ഞായറാഴ്ചകളിലും ഇത്തരത്തില്‍ ഇവര്‍ ചെട്ടികുളങ്ങരക്ക് പോകാറുണ്ട്. ഇത് നിരീക്ഷിച്ച ശേഷമാണ് മോഷണം നടത്തിയിരിക്കുന്നത്. വള്ളികുന്നം പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.