വണ്ടാനം മെഡിക്കല്‍ കോളജ്: വാര്‍ഡിലെ ഗ്രില്‍ അടച്ചിടുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു

അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രധാന ചികിത്സാ വാര്‍ഡുകളിലെ ഗ്രില്ലുകള്‍ അടച്ചിടുന്നത് രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. പ്രധാനമായും നവജാതശിശു പരിചരണ വിഭാഗത്തിന് മുന്നിലെ ഗ്രില്ലുകളാണ് വഴിമുടക്കുന്നത്. കുട്ടികളുടെ കൂട്ടിരിപ്പുകാര്‍ക്കും ബന്ധുക്കള്‍ക്കും അത്യാവശ്യ സമയങ്ങളില്‍ ചികിത്സയിലിരിക്കുന്ന കുട്ടികളുടെ അടുത്തത്തൊന്‍ കഴിയാറില്ല. ചില സമയങ്ങളില്‍ കുഞ്ഞിന്‍െറ മാതാവിനുപോലും ഗ്രില്ലുകള്‍ പൂട്ടിയിടുന്നതുമൂലം അടുത്ത് എത്താന്‍ കഴിയാറില്ല. എ ബ്ളോക്കില്‍ രണ്ടാംനിലയിലാണ് പുറത്തുനിന്ന് വരുന്ന നവജാതശിശുക്കളുടെ തീവ്രപരിചരണ വിഭാഗം പ്രവര്‍ത്തിക്കുന്നത്. കുഞ്ഞിനോടൊപ്പം മാതാവും ഒപ്പമുണ്ടെങ്കില്‍ മൂന്നാം വാര്‍ഡിലാണ് കിടത്തുന്നത്. ഇവിടെയും വാര്‍ഡിലെ പ്രധാന വാതില്‍ താഴിട്ട് പൂട്ടുന്നത് പതിവാണ്. കുഞ്ഞിന് പാല്‍ കൊടുക്കുന്നതിന് മാതാവിനെ അടുത്ത് എത്തിക്കാന്‍ ജീവനക്കാരെ വിളിച്ചുവരുത്തി ഗ്രില്‍ തുറന്നാണ് അകത്തുകടക്കുന്നത്. വാര്‍ഡിനോട് ചേര്‍ന്ന് നവജാതശിശു തീവ്രപരിചരണ വിഭാഗത്തിന്‍െറ പല മുറികളും ഒഴിഞ്ഞുകിടപ്പുണ്ട്. ഇവിടെ മാതാവിനെ കിടത്താന്‍ സൗകര്യമുണ്ടെങ്കിലും അതിന് ഇതുവരെ അനുവാദം കിട്ടിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.