വാട്സ്ആപ് വഴി ലഹരിവസ്തുക്കളുടെ പ്രചാരണം; മൂന്നുപേര്‍ പിടിയില്‍

ആലുവ: ‘പുണ്യാളന്‍സ്’ എന്ന പേരില്‍ വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കി ലഹരിവസ്തുകളുടെ പ്രചാരണം നടത്തിവന്ന യുവാക്കളെ ആലുവ പൊലീസ് പിടികൂടി. ഏലൂര്‍ പാതാളം കുറ്റിയില്‍ വീട്ടില്‍ ബെന്‍േറാ (21), യു.സി കോളജ് കുറ്റിക്കാടന്‍ വീട്ടില്‍ സാമുവല്‍ ആന്‍റണി (23), കൊങ്ങോര്‍പ്പിള്ളി തോട്ടകത്ത് വീട്ടില്‍ ഡാനിയേല്‍ ബാബു (20) എന്നിവരെയാണ് ആലുവ എസ്.ഐ ഹണി കെ. ദാസും സംഘവും അറസ്റ്റ് ചെയ്തത്. തോട്ടക്കാട്ടുകര കനാല്‍പാലത്തിന് മുകളില്‍ കഞ്ചാവ് ഉപയോഗിച്ചുകൊണ്ടിരിക്കെയായിരുന്നു ഇവരെ പിടികൂടിയത്. സ്ഥിരമായി ലഹരി പ്രോത്സാഹിപ്പിക്കുന്ന സന്ദേശങ്ങള്‍ കൈമാറുന്നതിനാല്‍ ‘പുണ്യാളന്‍സ്’ എന്ന പേരിലുള്ള ഗ്രൂപ് നേരത്തെ തന്നെ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഗോവയില്‍ സൗണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ് സാമുവലും ഡാനിയും. അവിടെ സ്ഥിരമായി ഡാന്‍സ് പാര്‍ട്ടികളില്‍ ഇരുവരും പങ്കെടുക്കാറുണ്ട്. ബെന്‍േറാ എറണാകുളത്ത് പ്ളസ് ടു വിദ്യാര്‍ഥിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.