പറവൂര്‍: താലൂക്കാശുപത്രിയുടെ കാര്യത്തില്‍ നഗരസഭ ഭരണ നേതൃത്വവും എം.എല്‍.എയും പുലര്‍ത്തുന്ന കടുത്ത അനാസ്ഥയില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗത്തില്‍നിന്നും ഇറങ്ങിപോയി. താലൂക്കാശുപത്രിയിലെ ജനറല്‍ ആശുപത്രി മാതൃകയില്‍ കൊണ്ടുവരുന്നതിന് ഹോസ്പിറ്റല്‍ ഡെവലപ്മെന്‍റ് കമ്മിറ്റി വിവിധ സന്നദ്ധ സംഘടനകളെയും ക്ളബുകളെയും ബാങ്കുകളെയും ഉള്‍പ്പെടുത്തി ജനകീയ സമിതി രൂപവത്കരിക്കണമെന്ന പ്രതിപക്ഷ നിര്‍ദേശം ഏഴ് മാസമായിട്ടും പ്രാവര്‍ത്തികമായിട്ടില്ല. ജില്ലാ ആശുപത്രിയായി ഉയര്‍ത്തുന്നതിനുള്ള നിര്‍ദേശത്തോട് പോലും നഗരസഭയും എം.എല്‍.എയും എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. 300 ല്‍ അധികം കിടക്കകളുള്ള ആശുപത്രി ശോച്യാവസ്ഥയിലാണ്. ദിനംപ്രതി 1500 ലേറെ രോഗികളാണ് ചികിത്സ തേടിയത്തെുന്നത്. ഓപറേഷന്‍ തിയറ്റര്‍ ഉദ്ഘാടനം ചെയ്തെങ്കിലും സര്‍ജന്‍ ഇല്ലാത്തതിനാല്‍ പ്രവര്‍ത്തിക്കുന്നില്ല. രോഗികള്‍ കിടക്കുന്ന ഭാഗത്ത് പ്ളാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കാരുണ്യ ഉള്‍പ്പെടെ സ്റ്റോറുകളില്‍ പലമരുന്നുകളും ലഭ്യമല്ല. ലേബര്‍ റൂമില്‍ കോണ്‍ക്രീറ്റ് അടര്‍ന്ന് വീഴുന്നത് നിത്യസംഭവമാണ്. പേ വാര്‍ഡും തുറക്കാറില്ല. മോര്‍ച്ചറിയിലെ ഫ്രീസര്‍ പ്രവര്‍ത്തന രഹിതമായിട്ട് മാസങ്ങളായി. ആശുപത്രികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് പലതവണ കൗണ്‍സിലില്‍ ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. പ്രതിപക്ഷ നേതാവ് കെ.എ. വിദ്യാനന്ദന്‍െറ നേതൃത്വത്തില്‍ ടി.വി. നിഥിന്‍, സി.പി. ജയന്‍, കെ.ജെ. ഷൈന്‍, കെ. സുധാകരന്‍പിള്ള, കെ.ജി. ഹരിദാസ്, സുനില്‍കുമാര്‍, ജ്യോതി ദിനേശന്‍ എന്നിവരാണ് ഇറങ്ങിപ്പോയത്. ബി.ജെ.പി അംഗം സ്വപ്ന സുരേഷ് ഭരണകക്ഷിക്കൊപ്പം നിലകൊണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.