ആലുവ: എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ്ങിന്‍െറ നിര്‍ദേശപ്രകാരം ജില്ലയില്‍ നടത്തിയ പരിശോധനയില്‍ ലൈസന്‍സ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച രണ്ട് ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അടച്ചുപൂട്ടി. മൂന്ന് ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. എറണാകുളം റേഞ്ചിലെ കൊച്ചിന്‍ വൈന്‍സ് ആന്‍ഡ് ഡ്രഗ്സ് (പൂനം റെസിഡന്‍സി), മൂവാറ്റുപുഴ റേഞ്ചിലെ ജനത ടൂറിസ്റ്റ് ഹോം, മട്ടാഞ്ചേരി റേഞ്ചിലെ ഓള്‍ഡ് ലൈറ്റ് ഹൗസ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയാണ് കേസെടുത്തത്. ജനത ടൂറിസ്റ്റ് ഹോമും ഓള്‍ഡ് ലൈറ്റ് ഹൗസും അടച്ചുപൂട്ടാനും ഉത്തരവിട്ടു. പെര്‍മിറ്റ് പ്രകാരം അനുവദിച്ചിട്ടുള്ള മുറികളില്‍ അല്ലാതെ കൗണ്ടര്‍ പ്രവര്‍ത്തിപ്പിച്ചതിനും അനധികൃത നിര്‍മാണം നടത്തിയതിനുമാണ് കേസെടുത്തിട്ടുള്ളതെന്ന് മധ്യമേഖല ജോയന്‍റ് എക്സൈസ് കമീഷണര്‍ ഡി. സന്തോഷ്, അസി. എക്സൈസ് കമീഷണര്‍ എ.എസ്. രഞ്ജിത്ത് എന്നിവര്‍ അറിയിച്ചു. അടച്ചുപൂട്ടിയ ബാറുകളിലെ ബിയര്‍, വൈന്‍ എന്നിവ കസ്റ്റഡിയിലെടുത്തു. ഇവയുടെ ലൈസന്‍സ് റദ്ദാക്കാനുള്ള തുടര്‍നടപടികള്‍ തുടങ്ങിയതായി എക്സൈസ് സംഘം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.