പ്രതിയെ കാണാന്‍ ജനക്കൂട്ടം; കാഴ്ച മറച്ച് പൊലീസ്

ആലുവ: അറുകൊല ചെയ്ത പ്രതിയെ കാണാന്‍ വെള്ളിയാഴ്ചയും നിരവധി ആളുകളാണ് ആലുവ പൊലീസ് ക്ളബിലത്തെിയത്. രാവിലെ മുതല്‍ ആളുകള്‍ ക്ളബിന് മുന്നില്‍ എത്തിയിരുന്നു. വ്യാഴാഴ്ച രാത്രി വൈകി തിരികെ പോയ മാധ്യമ പ്രവര്‍ത്തകര്‍ രാവിലെതന്നെ സ്ഥലത്തത്തെിയിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ ക്ളബില്‍ ക്യാമ്പ് ചെയ്ത് കേസ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു. ഇതിനിടെ പ്രതിയുടെ വൈദ്യപരിശോധന നടത്താന്‍ നടപടികളെടുത്തു. ആലുവ ജില്ലാ ആശുപത്രിയിലെ ആര്‍.എം.ഒ ഡോ. പ്രേം വൈദ്യപരിശോധനക്കത്തെി. പ്രതിയുടെ പൊതുവായ ആരോഗ്യസ്ഥിതിയാണ് പരിശോധിച്ചത്. ഉയരം, തൂക്കം തുടങ്ങിയ കാര്യങ്ങള്‍ രേഖപ്പെടുത്തിയതിനുപുറമെ രക്ത സാമ്പ്ളും ശേഖരിച്ചു. പരിശോധന ഉച്ചയോടെയാണ് അവസാനിച്ചത്. ഇതിനിടെ ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിന് അഭിവാദ്യമര്‍പ്പിച്ച് പ്രകടനം നടത്തി. ഉച്ചക്ക് 1.30 ഓടെ ഡി.ജി.പി ലോക്നാഥ് ബെഹ്റ ക്ളബിലത്തെി. അദ്ദേഹത്തിന്‍െറ നേതൃത്വത്തില്‍ അന്വേഷണസംഘാംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും കേസ് വിലയിരുത്തി. വൈകുന്നേരം മൂന്നോടെ പ്രതിയെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇതേതുടര്‍ന്ന് നിരവധി ആളുകള്‍ ഉച്ചമുതല്‍ ക്ളബിന് പുറത്ത് തടിച്ചുകൂടി. പ്രതിയെ കൊണ്ടുപോകാന്‍ വലിയ സുരക്ഷാ സംവിധാനമാണ് ഒരുക്കിയത്. മണിക്കൂറുകള്‍ നീണ്ട തയാറെടുപ്പിനൊടുവില്‍ നാലുമണിക്ക് ശേഷമാണ് പ്രതിയെ ക്ളബില്‍നിന്ന് കോടതിയിലേക്ക് കൊണ്ടുപോയത്. പ്രതിയെ കാണാതിരിക്കാന്‍ ബസ് ക്ളബിന്‍െറ വാതിലിനടുത്തേക്ക് ഒതുക്കിനിര്‍ത്തി. മറ്റ് ജീപ്പുകള്‍ സമീപത്തായി നിര്‍ത്തിയിട്ടു. പുറമെ പൊലീസുകാര്‍ വാഹനങ്ങള്‍ക്ക് ചുറ്റും നിലയുറപ്പിച്ചു. ഹെല്‍മറ്റ് ധരിപ്പിച്ച്, ഉന്നത ഉദ്യോഗസ്ഥരടക്കം നിരവധി പൊലീസുകാരുടെ ഇടയിലാക്കിയാണ് പ്രതിയെ ബസില്‍ കയറ്റിയത്. ക്ളബിന് മുന്നിലെ റോഡില്‍ ജനങ്ങളുടെ തിരക്കുകാരണം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞും ഗതാഗതം നിയന്ത്രിച്ചിരുന്നു. പ്രതിയെ കൊണ്ടുപോയി ഏറെ നേരം കഴിഞ്ഞാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.