ജിഷ വധം: പ്രതിക്കെതിരെ പ്രതിഷേധം അണപൊട്ടി

കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിനെ റിമാന്‍ഡ് ചെയ്ത കാക്കനാട് ജില്ലാ ജയില്‍ കവാടത്തില്‍ തടിച്ചുകൂടിയവരുടെ അണപൊട്ടിയ പ്രതിഷേധം. പ്രതിക്കെതിരെ കൂക്കിവിളിച്ചും തെറിവിളിച്ചുമായിരുന്നു പ്രതിഷേധിച്ചത്. പൊലീസ് വാഹനങ്ങള്‍ക്ക് മുന്നിലേക്ക് ചാടിയ പ്രതിഷേധക്കാരെ ലാത്തിവീശി പൊലീസ് ഓടിച്ചു. പെരൂമ്പാവൂരില്‍നിന്ന് വെള്ളിയാഴ്ച വൈകുന്നേരം 5.45ഓടെ പ്രതിയുമായി പൊലീസ് വാഹനം ജില്ലാ ജയിലിലേക്ക് കുതിച്ചത്തെി. രണ്ട് പൊലീസ് ബസുകളും ഇതിനുമുന്നിലും പിന്നിലുമായി നിരവധി പൊലീസ് ജീപ്പുകളുടെയും അകമ്പടിയോടെയാണ് കൊണ്ടുവന്നത്. ജയില്‍ കവാടത്തിലും സീപോര്‍ട്ട്-എയര്‍ പോര്‍ട്ട് റോഡിലുമായി വാഹനങ്ങളും ജനങ്ങളും തിങ്ങിനിറഞ്ഞതോടെ ഒരുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ആളുകളെ ലാത്തികൊണ്ട് തള്ളിമാറ്റിയാണ് പ്രതിയുമായി പൊലീസ് വാഹനങ്ങള്‍ക്ക് അകത്തുകടക്കാനായത്. പ്രതിയെ കയറ്റിയ വാഹനം ഏതാണെന്ന് പ്രതിഷേധക്കാര്‍ക്ക് തിരിച്ചറിയാനായില്ല. അതുകൊണ്ടുതന്നെ പൊലിസ് ജീപ്പുകളിലും ബസുകളിലും കൈകൊണ്ട് ഇടിച്ചാണ് ജനം പ്രതിഷേധിച്ചത്. പൊലീസ് വാഹനങ്ങളുടെ ഫോട്ടോയും വിഡിയോകളും മൊബൈല്‍ കാമറയില്‍ പകര്‍ത്താനുള്ള തത്രപ്പാടിലായിരുന്നു യുവാക്കള്‍. സ്ത്രീകള്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തത്തെിയിരുന്നു. പ്രതിയെ കാണാന്‍ എത്തിയവരുടെ വാഹനങ്ങള്‍ സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡരികില്‍ തോന്നിയപോലെ പാര്‍ക്ക് ചെയ്തത് ഗതാഗതക്കുരുക്കിനും ഇടയാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.