ചെങ്ങന്നൂര്‍: തിരുവന്‍ണ്ടൂര്‍ പഞ്ചായത്തിലെ ഉള്‍നാടന്‍ ഗ്രാമപ്രദേശങ്ങളും സ്കൂള്‍ പരിസരങ്ങളും കേന്ദ്രീകരിച്ച് കഞ്ചാവും വ്യാജ ചാരായ വില്‍പനയും സജീവമാകുന്നു. കോലെടത്തുശേരി, നന്നാട്, ഉമയാറ്റുകര കിഴക്ക്, കല്ലിശേരി, തിരുവന്‍വണ്ടൂര്‍ സ്കൂള്‍ ഗ്രൗണ്ടിന് സമീപത്തെ പാടശേഖരം, കണ്ടത്തില്‍പ്പടി ജങ്ഷന്‍, വാരിക്കോട്ടില്‍ ഭാഗം, മാടവന റോഡ്, ഉമയാറ്റുകരമേല്‍ എന്നിവിടങ്ങളിലുമാണ് ലഹരിവസ്തുക്കളുടെ വില്‍പന വ്യാപകമായിരിക്കുന്നത്. ഉപഭോക്താക്കളിലധികവും സ്കൂള്‍ വിദ്യാര്‍ഥികളും ഇതരസംസ്ഥാന തൊഴിലാളികളുമാണെന്നതും ഞെട്ടിക്കുന്ന വസ്തുതയാണ്. തിരക്കൊഴിഞ്ഞ ഇടങ്ങളും സ്കൂള്‍ പരിസരങ്ങളും കേന്ദ്രീകരിച്ചാണ് വില്‍പന. ഇവിടങ്ങളില്‍ മദ്യപിച്ചത്തെുന്ന സംഘം യാത്രക്കാരായ വിദ്യാര്‍ഥിനികളെയും സ്ത്രീകളെയും ശല്യംചെയ്യുന്നതും അശ്ളീലച്ചുവയുള്ള സംഭാഷണം നടത്തുന്നതും പതിവാണ്.സ്പിരിറ്റില്‍ കളര്‍ കലര്‍ത്തി വിദേശമദ്യമായാണ് കൂടുതലും വില്‍പന. കണ്ടത്തില്‍പടി-മാടവന റോഡില്‍ ചില പ്രത്യേകഭാഗങ്ങള്‍ കേന്ദ്രീകരിച്ച് സന്ധ്യയോടുകൂടി തുടങ്ങുന്ന മദ്യവില്‍പന പുലരുവോളം നടക്കുമെന്ന് സമീപവാസികള്‍ പറയുന്നു. ഇതരസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടാണ് അധികവും മദ്യവില്‍പന. തിരുവന്‍വണ്ടൂര്‍ സ്കൂള്‍ മൈതാനത്തോട് ചേര്‍ന്നുള്ള വിജനസ്ഥലത്താണ് കഞ്ചാവ് വില്‍പന തകൃതിയായി നടക്കുന്നത്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പുറമെ യുവാക്കളും ഇവിടെയത്തെി കഞ്ചാവ് വാങ്ങി ഉപയോഗിക്കുന്നു. പ്രതികരിക്കുന്നവരെ കൂട്ടമായത്തെി ഭീഷണിപ്പെടുത്തുകയും കൈയേറ്റത്തിന് മുതിരുന്നതും പതിവാണ്. പൊലീസിന്‍െറയോ എക്സൈസിന്‍െറയോ സാന്നിധ്യം ഇല്ലാത്തത് ഇത്തരക്കാര്‍ക്ക് സഹായകമാകുന്നുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു. വ്യാജചാരായവും കഞ്ചാവും വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സ്കൂള്‍ സമയത്തും രാത്രിയും പൊലീസ്-എക്സൈസ് സംഘങ്ങളുടെ പട്രോളിങ് ശക്തമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.