കഞ്ചാവ് ഉപയോഗിച്ച വിദ്യാര്‍ഥികളും വിതരണക്കാരും പിടിയില്‍

കായംകുളം: കായലോരത്ത് കഞ്ചാവ് പുകച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥിസംഘം പൊലീസ് പിടിയിലായി. വിശദ അന്വേഷണത്തില്‍ രണ്ട് കച്ചവടക്കാരെയും കസ്റ്റഡിയിലെടുത്തു. കൃഷ്ണപുരം തെക്ക് കൊച്ചുമുറി കോളശ്ശേരില്‍ സന്തോഷ് (33), കൈപ്പള്ളിത്തറയില്‍ രതീഷ് (24) എന്നിവരെയാണ് കഞ്ചാവുപൊതിയുമായി ആന്‍റി നാര്‍കോട്ടിക് സെല്‍ പിടികൂടിയത്. ദേവികുളങ്ങര ഫിഷ്ലാന്‍ഡിങ് സെന്‍ററിന് സമീപമായിരുന്നു കഞ്ചാവ് കച്ചവടം. തിങ്കളാഴ്ച വൈകുന്നേരം 3.30ഓടെയാണ് പൊലീസ് സംഘം ഇവിടെയത്തെിയത്. ഈ സമയം മൂന്ന് വിദ്യാര്‍ഥികള്‍ കഞ്ചാവുബീഡി വലിച്ച് കായല്‍ക്കരയിലുണ്ടായിരുന്നു. ഇവരെ വിശദമായി ചോദ്യംചെയ്തപ്പോഴാണ് കച്ചവടക്കാരെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ സന്തോഷിന്‍െറയും രതീഷിന്‍െറയും പക്കല്‍നിന്ന് 31 പൊതി കഞ്ചാവ് കണ്ടെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.