കോതമംഗലത്ത് മയക്കുമരുന്ന് വില്‍പന സജീവമാകുന്നു

കോതമംഗലം: നഗരത്തിലും പരിസര പ്രദേശങ്ങളിലും ഒരിടവേളക്കുശേഷം കഞ്ചാവടക്കമുള്ള ലഹരി വസ്തുക്കളുടെ വില്‍പന സജീവമാകുന്നു. ശക്തമായ റെയ്ഡിനെ തുടര്‍ന്ന് വിപണനം നിര്‍ത്തി ഉള്‍വലിഞ്ഞവര്‍ വീണ്ടും രംഗത്തിറങ്ങിയിട്ടുണ്ട്. കോതമംഗലം ടൗണ്‍, കറുകടം, പുന്നേക്കാട്, കീരംമ്പാറ, നെല്ലിക്കുഴി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ലഹരി വസ്തുക്കളുടെ വില്‍പന സജീവമായിരിക്കുന്നത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊലീസ് എക്സൈസ് സംഘങ്ങള്‍ നിരന്തരം നടത്തിയ റെയ്ഡിനെ ഭയന്ന് ഈ സംഘങ്ങള്‍ ഉള്‍വലിയുകയായിരുന്നു. ഹൈറേഞ്ച് കേന്ദ്രീകരിച്ചുള്ള ചില സംഘങ്ങളാണ് കോതമംഗലത്തും പരിസര പ്രദേശങ്ങളിലും കഞ്ചാവ് എത്തിക്കുന്നത്. വിദ്യാര്‍ഥികളടക്കമുള്ളവരെ കാരിയര്‍മാരും ഉപഭോക്താക്കളുമാക്കി മാറ്റിയാണ് കച്ചവടം വ്യാപിപ്പിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ വഴി നിരോധിത പാന്‍ മസാലകളുടെ വിപണനവും സജീവമാണ്. നഗരത്തിലെയും പരിസരത്തെയും കോളജ് കാമ്പസുകളിലും ഇത്തരം സംഘങ്ങളിലെ കണ്ണികള്‍ സജീവമാണെന്നാണ് വിവരം. അവധിക്കാലം കഴിഞ്ഞ് കാമ്പസുകള്‍ തുറന്നതോടെ ഇവരുടെ പ്രവര്‍ത്തനം സജീവമായിരിക്കുകയാണ്.നിരന്തരമായ റെയ്ഡിനനെ തുടര്‍ന്ന് വില്‍പ്പന കുറഞ്ഞിരുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.