കൊച്ചി: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗിക ചൂഷണം തടയല്‍ നിയമം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ അധികാരികള്‍ ഗുരുതരമായ വീഴ്ച വരുത്തിയതായി സാമൂഹിക നീതി വകുപ്പ്. വ്യവസായ ജില്ലയായ എറണാകുളത്തെ വ്യവസായ, വാണിജ്യ സ്ഥാപനങ്ങളില്‍ നിയമ പ്രകാരം കമ്മിറ്റികള്‍ രൂപവത്കരിച്ചിട്ടുണ്ടെങ്കിലും നിയമം നടപ്പാക്കുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായതായി സാമൂഹിക നീതി വകുപ്പ് സ്ഥാപന മേധാവികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി. എത്രയും വേഗം നിയമം നടപ്പാക്കണമെന്നും അല്ലാത്തപക്ഷം പിഴ ഈടാക്കുമെന്നും സാമൂഹിക നീതി വകുപ്പ് അറിയിച്ചിട്ടുണ്ട്. 2013 ഡിസംബര്‍ ഒമ്പതിലെ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമനുസരിച്ച് തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയല്‍ നിയമ പ്രകാരം പത്തും അതില്‍ കൂടുതലും സ്ത്രീകള്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ കമ്മിറ്റികള്‍ നിര്‍ബന്ധമായും രൂപവത്കരിക്കണം. എന്നാല്‍, വ്യവസായ ജില്ലയായ എറണാകുളത്ത് വ്യവസായ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ നിയമം നടപ്പാക്കുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ജോലിയെടുക്കുന്ന കാക്കനാട്ടെ പ്രത്യേക സാമ്പത്തിക മേഖയിലെ സ്വകാര്യ കമ്പനികളില്‍ പേരിന് കമ്മിറ്റികള്‍ രൂപവത്കരിച്ചിട്ടുണ്ടെങ്കിലും പല കമ്പനികളിലും പ്രവര്‍ത്തനം സജീവമല്ല. ഒന്നര വര്‍ഷം മുമ്പ് മേഖയിലെ ഒരു സ്വകാര്യ കമ്പനിയില്‍ സ്ത്രീ തൊഴിലാളികളെ വസ്ത്രം അഴിച്ച് പരിശോധന നടത്തിയ വിവാദ സംഭവത്തെ തുടര്‍ന്നാണ് സ്ത്രീ ഭൂരിപക്ഷമുള്ള സ്വകാര്യ കമ്പനികളില്‍ പേരിനെങ്കിലും കമ്മിറ്റികള്‍ രൂപവത്കരിക്കാന്‍ കമ്പനി മാനേജ്മെന്‍റ് നിര്‍ബന്ധിതരായത്. പെരുമ്പാവൂര്‍ മേഖലയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ തൊഴിലെടുക്കുന്ന പൈ്ളവുഡ് കമ്പനി ഉടമകളില്‍ പലരും ഇങ്ങനെയൊരു നിയമത്തെക്കുറിച്ച് അജ്ഞരാണ്. പല വ്യവസായ സ്ഥാപനങ്ങളിലും നിയമ പ്രകാരമുള്ള കമ്മിറ്റികള്‍ പോലും രൂപവത്കരിച്ചിട്ടില്ളെന്നാണ് തൊഴിലാളി യൂനിയന്‍ നേതാക്കളുടെ ആരോപണം. ഏലൂര്‍-എടയാര്‍ വ്യവസായ മേഖലയിലെ വ്യവസായ സ്ഥാപനങ്ങളിലും നിയമം നടപ്പാക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയതായി ചൂണ്ടിക്കാട്ടുന്നു. നിയമം പ്രകാരം രൂപവത്കരിക്കുന്ന കമ്മിറ്റികളുടെ പ്രവര്‍ത്തനത്തിനാവശ്യമായ സൗകര്യമൊരുക്കുക, കമ്മിറ്റിയുടെ നിര്‍ദേശം നടപ്പാക്കുക എന്നിവ തൊഴിലുടമയുടെ നിയമപരമായ ബാധ്യതയാണ്. എന്നാല്‍, ഭൂരിപക്ഷം സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ കമ്മിറ്റി തന്നെ രൂപവത്കരിച്ചിട്ടില്ളെന്നാണ് സാമൂഹിക നീതി വകുപ്പിന്‍െറ വിലയിരുത്തല്‍. കമ്മിറ്റികള്‍ രൂപവത്കരിക്കുന്നതില്‍ വീഴ്ച വരുത്തുന്ന തൊഴിലുടമകള്‍ക്കെതിരെ 50,000 രൂപ വരെ പിഴ ചുമത്താവുന്ന കുറ്റമാണിത്. മുമ്പ് ഇതേ കുറ്റത്തിന് ശിക്ഷിച്ചിട്ടുള്ള തൊഴിലുടമക്ക് ഇരട്ടിപ്പിഴ ശിക്ഷയാണ് നിയമം അനുശാസിക്കുന്നത്. പല സ്ഥാപനങ്ങളുടെയും മേലധികാരികള്‍ നിയമത്തെക്കുറിച്ച് അജ്ഞരാണെന്നാണ് സാമൂഹിക നീതി വകുപ്പ് സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നത്. സ്ത്രീകളുടെ പരാതി പരിഗണിക്കാന്‍ ഇന്‍േറണല്‍ കംപ്ളയ്ന്‍റ്സ് കമ്മിറ്റികള്‍ രൂപവത്കരിക്കേണ്ടതാണെന്നും വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.