കൊച്ചി: ബ്രഹ്മപുരത്ത് സംസ്കരിക്കാത്ത മാലിന്യം തള്ളുന്ന കൊച്ചി നഗരസഭക്കെതിരെ ഹരിത ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങളില്‍ ഒന്നു പോലും നടപ്പായില്ല. മാലിന്യം ഉറവിടങ്ങളില്‍ തന്നെ വേര്‍തിരിച്ച് സംസ്കരിക്കാന്‍ നടപടി സ്വീകരിക്കണമെന്നായിരുന്നു ട്രൈബ്യൂണലിന്‍െറ സുപ്രധാന നിര്‍ദേശം. കൊച്ചി നഗര സഭയിലെയും സമീപ മുനിസിപ്പാലിറ്റികളിലെയും ഉള്‍പ്പെടെ 200 ടണ്‍ മാലിന്യം തള്ളുന്ന ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ളാന്‍റില്‍ സംസ്കരിക്കാത്ത മാലിന്യം കുമിഞ്ഞു കൂടിയിരിക്കുകയാണ്. ഹരിത ട്രൈബ്യൂണലിന്‍െറ കര്‍ശന നിര്‍ദേശത്തോടെ നഗരത്തിലെ മാലിന്യശേഖരം വഴിമുട്ടിയ സാഹചര്യമാണ് നിലവിലുള്ളത്. അതിനിടെ മഴ കൂടിയതോടെ പ്ളാന്‍റിലെ മാലിന്യം ഒഴുകിയത്തെി കടമ്പ്രയാര്‍ പൂര്‍ണമായും മാലിന്യം നിറഞ്ഞു. ചീഞ്ഞുനാറുന്ന മാലിന്യ സംസ്കരണ പ്ളാന്‍റില്‍നിന്ന് വായു, ജല മലിനീകരണം മൂലം പൊറുതി മുട്ടിയ സമീപ വാസികളും വടവ്കോട്-പുത്തന്‍ കുരിശ് പഞ്ചായത്തുമാണ് ഹരിത ട്രൈബ്യൂണലില്‍ ഹരജി നല്‍കിയത്. ഹരജിക്കെതിരെ കൊച്ചി നഗരസഭ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ ട്രൈബ്യൂണല്‍ തള്ളി. വീടുകളില്‍ നല്‍കിയ ബക്കറ്റുകളില്‍ ശേഖരിക്കുന്ന ജൈവമാലിന്യങ്ങള്‍ വേര്‍തിരിച്ചാണ് പ്ളാന്‍റില്‍ എത്തിക്കുന്നതെന്നായിരുന്നു നഗരസഭ ട്രൈബ്യൂണല്‍ മുമ്പാകെ ബോധിപ്പിച്ചത്. എന്നാല്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് 2008 മുതല്‍ 2011 വരെ മാലിന്യം സംസ്കരിക്കാന്‍ നല്‍കിയ താല്‍ക്കാലിക അനുമതിയുടെ മറവിലാണ് ബ്രഹ്മപുരത്ത് മാലിന്യം തള്ളുന്നതെന്ന് കണ്ടത്തെിയ ട്രൈബ്യൂണല്‍, നഗരസഭയുടെ നടപടി നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയിരുന്നു. നഗരസഭയുടെ നടപടിയില്‍ കടുത്ത അസംതൃപ്തി പ്രകടിപ്പിച്ച ട്രൈബ്യൂണല്‍, നഗരസഭ സെക്രട്ടറിയോട് ജൂലൈ 21ന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, മാലിന്യ സംസ്കരണത്തില്‍ ഗുരുതര വീഴ്ച വരുത്തിയത് പരിഹരിക്കാന്‍ നടപടിയെടുത്തില്ളെങ്കില്‍ നഗരസഭ സെക്രട്ടറിക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുമെന്ന് ട്രൈബ്യൂണല്‍ മുന്നറിയിപ്പ് നല്‍കിയിട്ടും നിര്‍ദേശങ്ങളില്‍ ഒന്ന് പോലും നടപ്പിലായില്ല. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ താല്‍ക്കാലിക അനുമതി കാലാവധി കഴിഞ്ഞിട്ടും നഗരസഭ പുതുക്കിയില്ല. അതുകൊണ്ട് തന്നെ ബ്രഹ്മപുരത്ത് മാലിന്യം തള്ളുന്ന നഗരസഭയുടെ നടപടി നിയമ വിരുദ്ധമാണെന്നും ഹരിത ട്രൈബ്യൂണല്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നഗരത്തിലെ മാത്രമല്ല, സമീപ മുനിസിപ്പാലിറ്റികളിലെയും മാലിന്യവും സംസ്കരിക്കാതെയാണ് നഗരസഭ പ്ളാന്‍റില്‍ തള്ളുന്നത്. ജൈവ മാലിന്യ സംസ്കരണ പ്ളാന്‍റിന് പുറമേ പ്ളാസ്റ്റിക്, കക്കൂസ്, ഇലക്ട്രോണിക് മാലിന്യങ്ങള്‍ സംസ്കരിക്കാനുള്ള പ്ളാന്‍റുകളുണ്ടെങ്കിലും സംസ്കരണം നടക്കുന്നില്ളെന്നാണ് നാട്ടുകാരുടെ പരാതി. അഭിഭാഷകരായ വര്‍ഗീസ് കെ.പോള്‍, വിനീത് എബ്രഹാം എന്നിവര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചായിരുന്നു ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കിയത്. ജൈവമാലിന്യങ്ങളില്‍ കൂടുതലും ഭക്ഷണാവിശിഷ്ടങ്ങളാണ്. വീടുകള്‍, ഹോട്ടലുകള്‍, കാറ്ററിങ് യൂനിറ്റുകള്‍ പുറന്തള്ളുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ വലിയ അളവില്‍ തള്ളുന്നതാണ് പ്ളാന്‍റിനെ മാലിന്യക്കൂമ്പാരമാക്കുന്നത്. ഇന്‍ഫോപാര്‍ക്ക് മുതല്‍ ബ്രഹ്മപുരം പാലം വരെയുള്ള കടമ്പ്രയാര്‍ തീരത്താണ് ചീഞ്ഞഴുകിയ ജൈവമാലിന്യങ്ങള്‍ ചാക്കുകളിലാക്കി തള്ളുന്നത്. നൂറുകണക്കിന് ഐ.ടി പ്രഫഷനലുകള്‍ ജോലി ചെയ്യുന്ന ഇന്‍ഫൊ പാര്‍ക്കിനും സംസ്ഥാനത്തിന്‍െറ സ്വപ്ന പദ്ധതിയായ സ്മാര്‍ട്ട് സിറ്റിക്കും വിളിപ്പാടകലെ ബ്രഹ്മപുരം പാലത്തിന്‍െറ ആദ്യ അപ്രോച്ച് റോഡിലടക്കം മാലിന്യങ്ങള്‍ കൂടിക്കിടപ്പുണ്ട്. പ്ളാന്‍റിലേക്കുള്ള റോഡും മാലിന്യം നിറഞ്ഞ് സഞ്ചാരയോഗ്യമല്ല. കൊച്ചി കോര്‍പറേഷന്‍, ആലുവ, തൃക്കാക്കര, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റികള്‍ എന്നിവക്ക് പുറമെ ഹോട്ടലുടമകളും കേറ്ററിങ് സ്ഥാപനങ്ങളും മാലിന്യവുമായി ബ്രഹ്മപുരത്ത് എത്തുന്നുണ്ട്. മൂടിക്കെട്ടാത്ത വാഹനങ്ങളില്‍ രാപകല്‍ വ്യത്യാസമില്ലാതെയാണ് മാലിന്യ വണ്ടികള്‍ പ്ളാന്‍റിലത്തെുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.