പഠിക്കാം പഠിപ്പിക്കാം: നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠന സഹായവുമായി ജില്ലാ ഭരണകൂടം

കൊച്ചി: നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠന സഹായം എത്തിക്കുന്നതിനായ് ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യത്തിന്‍െറ നേതൃത്വത്തില്‍ 'അന്‍പൊട് കൊച്ചി' പഠിക്കാം പഠിപ്പിക്കാം പദ്ധതി നടപ്പാക്കുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ജില്ലയിലെ മുഴുവന്‍ നിര്‍ധന വിദ്യാര്‍ഥികള്‍ക്കും ബാഗും കുടയും നോട്ടുപുസ്തകങ്ങളും ഇന്‍സ്ട്രുമെന്‍റ് ബോക്സും ഉള്‍പ്പെടെ പഠനോപകരണങ്ങള്‍ വിതരണം ചെയ്യും. പഠിക്കാം പഠിപ്പിക്കാം പദ്ധതിയുടെ രണ്ടാം ഘട്ടമായി കലക്ടര്‍ നേതൃത്വം നല്‍കുന്ന ജ്യോതി പദ്ധതിയുമായി കൈകോര്‍ത്ത് ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ സ്കൂള്‍ കോളജുകളിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് (സ്വാശ്രയ കോളജുകള്‍ ഒഴികെ) സ്പോണ്‍സര്‍മാരെ തേടുന്നുണ്ട്. പദ്ധതിയിലേക്ക് നിര്‍ധന വിദ്യാര്‍ഥികളെ സ്പോണ്‍സര്‍ ചെയ്യാന്‍ താല്‍പര്യമുള്ള സ്വകാര്യ കോളജുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുന്നോട്ടു വരാം. സാമ്പത്തികമായി സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ജില്ലാ കലക്ടറും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുമായി ചേര്‍ന്ന് ബാങ്ക് ഓഫ് ബറോഡയില്‍ ജോയന്‍റ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഫോണ്‍: 9207000800.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.