വീരന്‍പുഴ വക്കിലെ ഡ്രഡ്ജിങ്: ഏകോപന ചുമതല സബ് കലക്ടര്‍ക്ക്

വൈപ്പിന്‍: ജൈവ വൈപ്പിന്‍ പദ്ധതിയുടെ ഭാഗമായ വീരന്‍പുഴ ആഴം വര്‍ധിപ്പിക്കുന്ന പ്രവൃത്തി ഏകോപിപ്പിക്കുന്നതിന് സബ് കലക്ടറെ ചുമതലപ്പെടുത്തിയതായി എസ്. ശര്‍മ എം.എല്‍.എ അറിയിച്ചു. കടമക്കുടിയില്‍ വീരന്‍പുഴ ഡ്രഡ്ജ് ചെയ്ത മണ്ണ് പുഴയരികില്‍ത്തന്നെ നിക്ഷേപിച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. എക്കല്‍ വീണ് നീരൊഴുക്ക് തടസ്സപ്പെട്ട് മത്സ്യസമ്പത്ത് ഗണ്യമായി കുറഞ്ഞതിനും കായലോര പ്രദേശങ്ങളില്‍ വെള്ളക്കയറ്റം ഉണ്ടായതിനത്തെുടര്‍ന്നാണ് പുഴയുടെ ആഴം വര്‍ധിപ്പിക്കാന്‍ ധാരണയായത്. കേരള ഭൂവികസന കോര്‍പറേഷനാണ് ഡ്രഡ്ജിങ് ചുമതല. പ്രശ്നം പരിഹരിക്കാന്‍ എം.എല്‍.എ ജനപ്രതിനികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മത്സ്യത്തൊഴിലാളി പ്രതിനിധികളുടെയും കക്ഷിനേതാക്കളുടെയും യോഗം വിളിച്ചുചേര്‍ത്തു. കായലോരത്ത് നിക്ഷേപിച്ച മണ്ണ് അടിയന്തരമായി നീക്കാനും മണ്ണ് നിക്ഷേപിക്കുന്നതിന് സ്ഥലം നിര്‍ദേശിക്കാനും പഞ്ചായത്തിനെ ചുമതലപ്പെടുത്തി. ഇതുസംബന്ധിച്ച തുടര്‍ നടപടി സ്വീകരിക്കുന്നതിനും നടപടിക്രമം ഏകോപിപ്പിക്കുന്നതിനുമാണ് സബ് കലക്ടറെ ചുമതലപ്പെടുത്തിയത്. ഇക്കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ചെയര്‍മാനായ സമിതിക്ക് രൂപം നല്‍കി. എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കലക്ടര്‍ എസ്. സുഹാസ്, കടമക്കുടി പഞ്ചായത്ത് പ്രസിഡന്‍റ് ശാലിനി ബാബു, ജില്ലാ പഞ്ചായത്തംഗം സോന ജയരാജ്, കക്ഷിനേതാക്കളായ എം.കെ. ബാബു, ടി.കെ. വിജയന്‍, ബാബുരാജ്, കെ.സി. ആന്‍റണി, പ്രസാദ്, ഗ്രാമപഞ്ചായത്തംഗങ്ങള്‍, മത്സ്യത്തൊഴിലാളി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.