പറവൂര്‍: കാലവര്‍ഷം ആരംഭിച്ചതോടെ പറവൂരിലും സമീപ പ്രദേശങ്ങളിലും കനത്ത നാശം. ശക്തമായ കാറ്റിലും മഴയിലും ചിറ്റാറ്റുകര പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളിലായി രണ്ടു വീടുകള്‍ തകര്‍ന്നു. ചിറ്റാറ്റുകരയില്‍ ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി. വടക്കേക്കര, കുഞ്ഞിത്തൈ, മൂത്തകുന്നം, കൂട്ടുകാട്, ഏഴിക്കര, പെരുമ്പടന്ന എന്നിവിടങ്ങളിലും കാറ്റ് നാശംവിതച്ചു. ചിറ്റാറ്റുകര പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ പുതിയകാവ് ക്ഷേത്രത്തിന് പടിഞ്ഞാറുഭാഗത്ത് മാച്ചാംതുരുത്തില്‍ പൂമാലില്‍ ഗോപിനാഥിന്‍െറയും മൂന്നാം വാര്‍ഡില്‍ നീണ്ടൂര്‍ മാവേലിപ്പടി പുളിക്കല്‍ നാരായണന്‍െറ മകള്‍ ശ്രീമതിയുടെയും വീടുകളാണ് തകര്‍ന്നത്. മത്സ്യത്തൊഴിലാളിയായ പൂമാലില്‍ ഗോപിയും ഭാര്യ ബിന്ദുവും രണ്ടു മക്കളും ഈ സമയം വീട്ടിലുണ്ടായിരുന്നു. ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ല. നാശമുണ്ടായ സ്ഥലങ്ങള്‍ ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്‍റ് എം.പി. പോള്‍സണ്‍, ബ്ളോക് പഞ്ചായത്ത് അംഗം പി.ആര്‍. സൈജന്‍, അംഗം എം.എസ്. സജീവ് എന്നിവര്‍ സന്ദര്‍ശിച്ചു. വൈപ്പിന്‍: കാലവര്‍ഷം തുടങ്ങിയതോടെ വൈപ്പിനിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. തോടുകളും ചാലുകളും നികത്തിയതോടെ മഴവെള്ളം കെട്ടിക്കിടക്കുകയാണ്. സ്കൂള്‍ കുട്ടികളുടെയും വൃദ്ധജനങ്ങളുടെയും സഞ്ചാരം ഇതുമൂലം ഏറെ ക്ളേശകരമാകുന്നു. എളങ്കുന്നപ്പുഴ പഞ്ചായത്തിലെ പുതുവൈപ്പ് ബീച്ച് റോഡില്‍ സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളി, ഷണ്‍മുഖാനന്ദ ക്ഷേത്രം എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ഞാറക്കല്‍, നായരമ്പലം, എടവനക്കാട്, കുഴുപ്പിള്ളി, പള്ളിപ്പുറം പഞ്ചായത്തുകളിലെയും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.