സീ റെയ്ഞ്ചിങ് പദ്ധതിക്ക് മത്സ്യവകുപ്പ് തുടക്കം കുറിച്ചു

പറവൂര്‍: പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാന്‍ സംസ്ഥാന മത്സ്യവകുപ്പ് നടപ്പാക്കുന്ന സീ റെയ്ഞ്ചിങ് പദ്ധതിക്ക് തുടക്കമായി. വടക്കേക്കര പഞ്ചായത്തില്‍ കുഞ്ഞിതൈ ഫിഷ് ലാന്‍ഡിങ് സെന്‍ററിനു സമീപം നടന്ന ചടങ്ങില്‍ 30,000 പൂമീന്‍ കുഞ്ഞുങ്ങളെ കായലില്‍ നിക്ഷേപിച്ച് വി.ഡി. സതീശന്‍ എം.എല്‍.എ പദ്ധതിക്ക് തുടക്കം കുറിച്ചു. ജലകൃഷി വികസന ഏജന്‍സിയായ അഡാക് തൃശൂര്‍ പൊയ്യ ഫാമില്‍നിന്ന് എത്തിച്ച ഫിംഗര്‍ ലിങ് വലുപ്പമുള്ള മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. പഞ്ചായത്ത് പ്രസിഡന്‍റ് കെ.എം. അംബ്രോസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.എസ്. ഷൈല, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.യു. ജിഷ, ബ്ളോക് പഞ്ചായത്ത് അംഗങ്ങളായ കെ.സി. രാജീവ്, എം.പി. ലതി, അംഗങ്ങളായ കെ.പി. ഗോപിനാഥ്, എന്‍.സി. ഹോച്ച്മിന്‍, മേഴ്സി സനല്‍കുമാര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.കെ. ജയലക്ഷ്മി, റിസര്‍ച്ച് അസിസ്റ്റന്‍റ് കെ.കെ. ലാജിദ്, ഫിഷറിസ് ഇന്‍സ്പെക്ടര്‍ കെ.ഡി. ഷാലു, സി.ആര്‍. ഉദയന്‍ എന്നിവര്‍ സംസാരിച്ചു. അനില്‍ ഏലിയാസ് സ്വാഗതവും സി.ബി. ബിജി നന്ദിയും പറഞ്ഞു. കാലവസ്ഥ വ്യതിയാനം, ജലമലിനീകരണം, മത്സ്യരോഗങ്ങള്‍ എന്നിവമൂലം കായലുകളില്‍ മത്സ്യലഭ്യത കുറയുന്ന സാഹചര്യത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ആറ് ടണ്‍ മത്സ്യ ഉല്‍പാദനം നേടാനും 21 ലക്ഷം വിപണി മൂല്യമുള്ള പൂമീന്‍ ഉല്‍പാദിപ്പിക്കാനും കഴിയുന്നതാണ് സീറെയ്ഞ്ചിങ് പദ്ധതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.