കൊച്ചി: നഗരത്തില്‍ താവളമടിച്ചിരിക്കുന്ന ഭിന്നലിംഗക്കാര്‍ പൊലീസിന് തലവേദനയാകുന്നു. പിടിച്ചുപറി ഉള്‍പ്പെടെ പ്രശ്നങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഇവരെ നഗരത്തില്‍ നിന്നും ഒഴിവാക്കാനുള്ള ശ്രമത്തിലാണെന്ന് സെന്‍ട്രല്‍ അസി. കമീഷണര്‍ കെ.വി. വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം 75 ഭിന്നലിംഗക്കാരെയാണ് പൊലീസ് നഗരത്തില്‍നിന്ന് മാറ്റിയത്. രാത്രിയില്‍തന്നെ പൊലീസ് ബസില്‍ കയറ്റി മറ്റു ജില്ലകളില്‍ കൊണ്ടുവിട്ടാണ് തലവേദന ഒഴിവാക്കിയത്. അതേസമയം, ഇവര്‍ക്കെതിരെ നിയമ നടപടിയെടുക്കാനും പറ്റാത്ത സ്ഥിതിയിലാണ് പൊലീസ്. ഭിന്നലിംഗക്കാര്‍ സംഘടിക്കുകയും അനുകൂലിച്ച് ചില സംഘടനകള്‍ രംഗത്തുവരുകയും ചെയ്തതോടെ നടപടികള്‍ വിവാദമാകുമോ എന്ന ഭയവും പൊലീസിനുണ്ട്. ലൈംഗിക തൊഴിലാളികള്‍ക്ക് നിയമ പരിരക്ഷയുണ്ടെന്നതും പൊലീസിനെ കുഴക്കുന്നു. മറ്റുള്ളവര്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടായാല്‍ നടപടിയെടുക്കാതെ എന്തുചെയ്യുമെന്നും അസി. കമീഷണര്‍ ചോദിക്കുന്നു. സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നേരെ ഇവര്‍ തിരിയുന്നതായി പരാതി വ്യാപകമാണ്. ഇവരെ സമീപിക്കുന്ന ഇതര സംസ്ഥാനക്കാരെ ആക്രമിച്ച് പിടിച്ചുപറിക്കുന്ന സംഭവവും നഗരത്തില്‍ അരങ്ങേറി. ഈ സാഹചര്യത്തിലാണ് ഇവരെ ഒഴിവാക്കാനും മറ്റു നടപടികള്‍ക്കുമായി ഗൗരവമായി ആലോചിക്കുന്നത്. ഒഴിവു ദിനങ്ങളില്‍ നഗരത്തിലേക്ക് ഇവരുടെ ഒഴുക്കാണ്. റോഡിലൂടെ ചേഷ്ടകള്‍ കാണിച്ചും മറ്റുമാണ് നീങ്ങുക. രാത്രി ഇവര്‍ക്കായി പ്രത്യേക കേന്ദ്രങ്ങളുണ്ട്. നഗരം ഇവര്‍ക്ക് വളക്കൂറുള്ള മണ്ണാണെന്നും ഇവിടെ നിരവധി ഉപഭോക്താക്കള്‍ ഇവര്‍ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.