പകര്‍ച്ചവ്യാധി തടയാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്ളിനിക്ക് ആരംഭിക്കും

മൂവാറ്റുപുഴ: പകര്‍ച്ചവ്യാധി തടയാന്‍ ജനറല്‍ ആശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ക്ളിനിക്ക് ആരംഭിക്കാന്‍ എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. ക്ളിനിക്കില്‍ ഡോക്ടറുടെ സേവനവും ഉണ്ടാകും. ഇതോടൊപ്പം പകര്‍ച്ചപ്പനിക്കാര്‍ക്ക് മാത്രം വാര്‍ഡും സജ്ജീകരിക്കും. ആശുപത്രിയില്‍ ജോലിക്രമീകരണത്തിന്‍െറ ഭാഗമായി കൊച്ചിയിലേക്ക് സ്ഥലംമാറിപ്പോയ ഡോക്ടറെ തിരികെയത്തെിക്കാന്‍ എല്‍ദോ എബ്രഹാം എം.എല്‍.എ ഡി.എം.ഒക്ക് നിര്‍ദേശം നല്‍കി. ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നതിനത്തെുടര്‍ന്നാണ് ഡി.എം.ഒ അടക്കമുള്ള ഉന്നത ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം എം.എല്‍.എ വിളിച്ചത്. ആശുപത്രിയില്‍ വരാതെ ലീവെടുത്ത് സ്വകാര്യ പ്രാക്ടിസ് നടത്തുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും എം.എല്‍.എ പറഞ്ഞു. രാവിലെ കൃത്യസമയത്ത് ഒ.പിയുടെ പ്രവര്‍ത്തനം ആരംഭിക്കണമെന്നും ഡോക്ടര്‍മാര്‍ ഡ്യൂട്ടിസമയം ആശുപത്രിയില്‍ ചെലവഴിക്കുന്നുണ്ടോ എന്ന് സൂപ്രണ്ട് ഉറപ്പുവരുത്തണമെന്നും ജില്ലാ പഞ്ചായത്ത് അംഗം എന്‍. അരുണ്‍ ആവശ്യപ്പെട്ടു. ആശുപത്രിയുടെ നിലവിലെ അവസ്ഥ ആരോഗ്യമന്ത്രിയെ ധരിപ്പിക്കുമെന്നും ഒഴിവുകള്‍ നികത്താന്‍ നിവേദനം നല്‍കുമെന്നും എം.എല്‍.എ പറഞ്ഞു. ഡി.എം.ഒ എം.കെ. കുട്ടപ്പന്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ പി.കെ. ബാബുരാജ്, ഡോളി കുര്യാക്കോസ്, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് മേരി ബേബി, മെംബര്‍ ടി.എം. ഹാരിസ്, നഗരസഭാ ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ രാജി ദിലീപ്, പഞ്ചായത്ത് പ്രസിഡന്‍റുമാരായ വള്ളമറ്റം കുഞ്ഞ് (ആരക്കുഴ), ലത ശിവന്‍ (മാറാടി), ജോസ് പെരുമ്പിള്ളിക്കുന്നേല്‍ (മഞ്ഞള്ളൂര്‍), ജോര്‍ഡി വര്‍ഗീസ് (ആവോലി), എ.വി. സുരേഷ് (പൈങ്ങോട്ടൂര്‍), ആനീസ് ക്ളീറ്റസ് (കല്ലൂര്‍ക്കാട്), അലക്സി സ്കറിയ (പോത്താനിക്കാട്), ലീല ബാബു (വാളകം), നൂര്‍ജഹാന്‍ നാസര്‍ (പായിപ്ര), ആശുപത്രി സൂപ്രണ്ട് ഷാനി അബു, നഗരസഭാ കൗണ്‍സിലര്‍മാരായ ബിനീഷ് കുമാര്‍, പി.വൈ. നൂറുദ്ദീന്‍, ശൈലജ അശോകന്‍, ആര്‍.എം.ഒ ജോര്‍ജ് മാത്യു എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.