മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് ഭരണസമിതി കൊട്ടിഗ്ഘോഷിച്ച് കൊണ്ടുവന്ന പള്ളിച്ചിറങ്ങര ടൂറിസം പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ നിലച്ചു. എം.സി റോഡരികില്‍ സ്ഥിതിചെയ്യുന്ന പള്ളിച്ചിറങ്ങര ചിറ നവീകരിച്ച് ടൂറിസം കേന്ദ്രമാക്കുന്നതിന് ജില്ലാ പഞ്ചായത്ത് ആദ്യഘട്ടത്തില്‍ 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍, ചിറയിലേക്ക് വെള്ളമത്തെിക്കാന്‍ തൃക്കളത്തൂര്‍ കനാലിനു സമീപത്തെ പാടത്ത് കിണര്‍ കുഴിച്ചതൊഴിച്ചാല്‍ മറ്റു പണിയൊന്നും നടന്നില്ല. 60 സെന്‍റ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന ചിറ നവീകരിച്ച് വേനല്‍ക്കാലത്തും വെള്ളം നിറക്കാന്‍ പദ്ധതിയില്‍ പറഞ്ഞിരുന്നു. വിശ്രമകേന്ദ്രം, നീന്തല്‍ക്കുളം, പെഡല്‍ ബോട്ട്, ചിറക്കുചുറ്റും വാക് വേ, കോഫി ഹൗസ് തുടങ്ങിയവ സ്ഥാപിക്കുന്നതായിരുന്നു പദ്ധതി. മുന്‍ പഞ്ചായത്ത് പ്രസിഡന്‍റും വാര്‍ഡ് അംഗവുമായിരുന്ന കെ.എച്ച്. സിദ്ദീഖിന്‍െറ നേതൃത്വത്തിലായിരുന്നു പദ്ധതി കൊണ്ടുവന്നത്. എന്നാല്‍, ഭരണസമിതി മാറിയതോടെ നിര്‍മാണം തുടര്‍ന്നില്ല. പള്ളിച്ചിറങ്ങര മുസ്ലിം പള്ളി, പള്ളിക്കാവ് ക്ഷേത്രം എന്നിവക്ക് സമീപം സ്ഥിതിചെയ്യുന്ന ചിറ പതിറ്റാണ്ടു മുമ്പുവരെ നാട്ടുകാര്‍ കുളിക്കാനും ജലസേചനത്തിനും ഉപയോഗിച്ചിരുന്നു. പിന്നീട് ഉപയോഗശൂന്യമായതോടെ മാലിന്യനിക്ഷേപ കേന്ദ്രമായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.