മട്ടാഞ്ചേരി: കൊച്ചിക്ക് ഒരായിരം നന്ദിയര്‍പ്പിച്ച് ഒവേഷന്‍ ഓഫ് ദി സീസ് ആഡംബരക്കപ്പലിലത്തെിയ അമേരിക്കന്‍ സഞ്ചാരി മത്തിയാസ് കലിം (69) മടങ്ങി. കപ്പലില്‍ വെച്ച് മത്തിയാസിന്‍െറ വലതുകൈയുടെ മുട്ടിനുതാഴെ തളര്‍ന്നിരുന്നു. കഴിഞ്ഞമാസം യാത്ര പുറപ്പെടും മുമ്പ് ചെറിയരീതിയില്‍ ഹൃദയാഘാതവും വന്നിരുന്നു. ഇതിനുശേഷം ഡോക്ടര്‍മാരുടെകൂടി അഭിപ്രായം ആരാഞ്ഞായിരുന്നു മത്തിയാസ് കപ്പലില്‍ കയറിയത്. എന്നാല്‍, കൈക്ക് തളര്‍ച്ച അനുഭവപ്പെട്ടതോടെ മത്തിയാസ് ഭയന്നു. കേരളത്തിലെ ആയുര്‍വേദ ചികത്സ അടക്കമുള്ള സൗകര്യങ്ങള്‍ കപ്പലിലെ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും മത്തിയാസിന്‍െറ പേടി അകന്നില്ല. കൊച്ചി തുറമുഖത്ത് കപ്പല്‍ അടുത്തതോടെ കപ്പലധികൃതര്‍ മത്തിയാസിനെ പനയപ്പിള്ളിയിലെ ഗൗതം ആശുപത്രിയിലത്തെിച്ചു. ഡോ. ഷറാഫത്ത് അലിയുടെ നേതൃത്വത്തിലെ ചികിത്സയില്‍ കൈയുടെ തളര്‍ച്ചയും മാറി. വലുപ്പംകൊണ്ട് ലോകത്തില്‍ നാലാം സ്ഥാനം അലങ്കരിക്കുന്ന ഓവേഷന്‍ ഓഫ് ദ സീസ് രണ്ടുദിനം കൊച്ചിയില്‍ തങ്ങിയെങ്കിലും മത്തിയാസിന് കൊച്ചിയുടെ സൗന്ദര്യം ആസ്വദിക്കാന്‍ കഴിഞ്ഞില്ല. കൊച്ചിയുടെയും കേരളത്തിന്‍െറയും സൗന്ദര്യം ആവോളം ആസ്വദിക്കാന്‍ വീണ്ടുമത്തെുമെന്ന് മത്തിയാസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.