മട്ടാഞ്ചേരി: അലക്ഷ്യമായി കുഴിവെട്ടിയതിനെ തുടര്‍ന്ന് വൈദ്യുതി കേബ്ള്‍ മുറിഞ്ഞു. മുണ്ടംവേലി സാന്തോംപള്ളി ഭാഗത്തെ റോഡിനടിയിലൂടെ വൈദ്യുതി ബോര്‍ഡ് ഇട്ടിരുന്ന കേബിളാണ് മുറിഞ്ഞത്. തൊഴിലാളികള്‍ ജോലി കഴിഞ്ഞ് കേബ്ള്‍ മുറിഞ്ഞ കാര്യം അധികൃതരെ അറിയിക്കാതെ കുഴി അടച്ച് സ്ഥലം വിട്ടിരുന്നു. ഈ ഭാഗത്ത് വാഹനങ്ങളുടെ ചക്രങ്ങള്‍ കയറിയതിനെ തുടര്‍ന്ന് ചെറിയ കുഴി രൂപപ്പെടുകയും കുഴിയില്‍ കെട്ടിക്കിടന്ന വെള്ളം തിളച്ചുപൊങ്ങുന്നതും കണ്ട നാട്ടുകാര്‍ വിവരം ഫയര്‍ഫോഴ്സിനെ അറിയിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് വൈദ്യുതി ബോര്‍ഡ് വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വഴിവിളക്കുകള്‍ക്കുള്ള വൈദ്യുതി എത്തിക്കുന്ന കേബിളിനാണ് തകരാര്‍ സംഭവിച്ചത്. റോഡു മുറിക്കുമ്പോള്‍ വൈദ്യുതി ബോര്‍ഡിന്‍െറ അനുവാദം വേണം. എന്നാല്‍ കരാറുകാര്‍ വകുപ്പിനെ സമീപിക്കാറില്ളെന്ന് അധികൃതര്‍ അറിയിച്ചു. അപകടമുണ്ടായാല്‍ കെ.എസ്.ഇ.ബി ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട സ്ഥിതിയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.