മട്ടാഞ്ചേരി: കഞ്ചാവ് കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി പിടിച്ചുപറിക്കേസില്‍ പൊലീസ് പിടിയിലായി. കരുവേലിപ്പടിയില്‍ കടയില്‍ ജോലിചെയ്യുന്ന 16കാരനെ ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത കേസില്‍ ചുള്ളിക്കല്‍ ഐനിക്കല്‍ വീട്ടില്‍ തന്‍സീറി(26)നെയാണ് പള്ളുരുത്തി സി.ഐ കെ.ജി. അനീഷ്, തോപ്പുംപടി എസ്.ഐ സി. ബിനു എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മൂലങ്കുഴി സ്വദേശിയില്‍നിന്നാണ് ഇയാള്‍ മൊബൈല്‍ ഫോണ്‍ കവര്‍ന്നത്. എല്ലാ മാസവും ആയിരം രൂപ വീതം നല്‍കണമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയത്രേ. ഇതത്തേുടര്‍ന്ന് കുട്ടിയുടെ മാതാവ് പൊലീസിന് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അഡീഷനല്‍ എസ്.ഐ ആന്‍റണി ജോസഫ് നെറ്റോ, സിവില്‍ പൊലീസ് ഓഫിസര്‍മാരായ പ്രകാശ്, രത്നകുമാര്‍, അനില്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ഇയാളെ രണ്ടുമാസം മുമ്പ് സ്കൂള്‍ പരിസരത്തുനിന്ന് ഒരു കിലോ കഞ്ചാവുമായി തോപ്പുംപടി പൊലീസ് അറസ്റ്റു ചെയ്തിരുന്നു. മട്ടാഞ്ചേരി സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.