മെട്രോ റെയില്‍ രാജനഗരിയിലേക്കും; സാധ്യത തെളിഞ്ഞു

തൃപ്പൂണിത്തുറ: മെട്രോ റെയില്‍ നിര്‍മാണം ആദ്യഘട്ടത്തില്‍ തന്നെ തൃപ്പൂണിത്തുറയില്‍ ആരംഭിക്കുന്നതിനുള്ള സാധ്യതകള്‍ തെളിഞ്ഞു. മെട്രോ റെയില്‍ ആദ്യഘട്ടത്തില്‍ തന്നെ തൃപ്പൂണിത്തുറയിലേക്ക് നീട്ടണമെന്നാവശ്യപ്പെട്ട് നഗരസഭയും റെസിഡന്‍റ്സ് അസോസിയേഷനുകളും സംയുക്തമായി ഒട്ടേറെ സമരങ്ങളും നിവേദനങ്ങളും നടത്തിയതിനെ തുടര്‍ന്നാണ് നടപടികള്‍ മുന്നേറുന്നത്. മെട്രോ തൃപ്പൂണിത്തുറക്ക് നീട്ടുന്ന കാര്യത്തില്‍ ഡി.എം.ആര്‍.സി ചെയര്‍മാന്‍ ശ്രീധരനും തൃപ്പൂണിത്തുറ നിവാസികള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. രണ്ടുതവണ അദ്ദേഹം സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. നിര്‍മാണം തുടങ്ങുന്നതിനുള്ള പ്രാരംഭ നടപടിയെന്നോണം സ്ഥലമേറ്റെടുക്കല്‍ പ്രക്രിയ അവസാനഘട്ടത്തിലാണ്. പേട്ട മുതല്‍ തൃപ്പൂണിത്തുറ എസ്.എന്‍ ജങ്ഷന്‍ വരെയുള്ള രണ്ടു മീറ്ററോളം വരുന്ന ഭാഗത്തുള്ള സ്ഥലമാണ് ഏറ്റെടുക്കുന്നത്. തൃപ്പൂണിത്തുറ ഭാഗത്തേക്ക് മെട്രോ നീട്ടുന്നതിനുള്ള ദിശാനിര്‍ണയം ഒരുകൊല്ലം മുമ്പ് അംഗീകരിച്ചിരുന്നുവെങ്കിലും സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ഒന്നുമുണ്ടായില്ല. സ്ഥലം ഉടമകളുമായി ചര്‍ച്ച ചെയ്ത് വിലയുടെ കാര്യത്തില്‍ തീരുമാനമുണ്ടാകുന്നതിനുള്ള നടപടികളാണ് തുടങ്ങിയിട്ടുള്ളത്. ഇതിന്‍െറ ഭാഗമായി ജില്ലാ ലെവല്‍ പര്‍ച്ചേഴ്സ് കമ്മിറ്റി (ഡി.എല്‍.പി.സി) വസ്തു ഉടമകളുമായി ചര്‍ച്ചകള്‍ ഉടന്‍ തുടങ്ങും. ഏറ്റെടുക്കുന്ന സ്ഥലത്തിന്‍െറ രൂപരേഖ റവന്യൂ വിഭാഗം അധികൃതര്‍ അളന്ന് തിട്ടപ്പെടുത്തി അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്. ഉടമകളുമായി വസ്തുവില സംബന്ധിച്ച് നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമുണ്ടായില്ളെങ്കില്‍ സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തില്‍ പുതിയ നിയമം ആവശ്യമാണോയെന്ന് സര്‍ക്കാര്‍ തന്നെ തീരുമാനിക്കും. ഫേസ് ഒന്നില്‍പെടുന്ന മഹാരാജാസ് കോളജ് -കുന്നറപാര്‍ക്ക് എന്നിവിടങ്ങളിലെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി ഫേസ്വണ്‍ -എ എന്ന രീതിയിലാണ് പേട്ട-തൃപ്പൂണിത്തുറ ഭാഗത്തെ നിര്‍മാണം കെ.എം.ആര്‍ പൂര്‍ത്തിയാക്കുന്നത്. അലയന്‍സ് ജങ്ഷന്‍, മില്‍മ ജങ്ഷന്‍ എന്നിവിടങ്ങളിലാണ് മെട്രോ സ്റ്റേഷനുകള്‍ പണിയുക. മെട്രോ ആദ്യഘട്ടത്തില്‍ത്തന്നെ തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനടുത്തേക്ക് നീട്ടി ടെര്‍മിനല്‍ സ്റ്റഷന്‍ പണിയണമെന്ന് നഗരസഭയുടെ ആവശ്യം തല്‍ക്കാലം നടപ്പാകാനിടയില്ല. ചമ്പക്കര -പേട്ട ഭാഗത്തെ സ്ഥലമെടുപ്പ് ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ളെങ്കിലും തൃപ്പൂണിത്തുറ ഭാഗത്തെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന് അത് പ്രതിബന്ധമാകില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.