ഉപയോഗശൂന്യമായ ബോട്ടുകള്‍ കഞ്ചാവ് മാഫിയയുടെ താവളം

വടുതല: പാണാവള്ളി ജെട്ടിയില്‍ ഏറെനാളായി കെട്ടിയിട്ടിരിക്കുന്ന ജലഗതാഗത വകുപ്പിന്‍െറ ഫൈബര്‍ബോട്ട് കാഞ്ചാവ് മാഫിയയുടെയും മയക്കുമരുന്ന് സംഘങ്ങളുടെയും താവളമാകുന്നു. സന്ധ്യകഴിയുന്നതോടെ കഞ്ചാവ്-മയക്കുമരുന്ന്-മദ്യപസംഘങ്ങള്‍ ബോട്ടില്‍ ഒത്തുകൂടുന്നത് പതിവാണ്. ലഹരി വസ്തുക്കളുടെ വില്‍പനയും ഉപയോഗവുമെല്ലാം ഇവിടെ നടക്കുന്നു. നാട്ടുകാര്‍ക്കും ബോട്ട് ജീവനക്കാര്‍ക്കും ഉപദ്രവമായിരിക്കുകയാണ്. സര്‍ക്കാര്‍ ചെലവില്‍ സുരക്ഷിത ഇടമായി ബോട്ട് മാറി. ബോട്ടിലേക്ക് കയറാനും ഇറങ്ങാനും ഇവര്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. കായല്‍ മാര്‍ഗവും ലഹരിവസ്തുക്കള്‍ എത്തിക്കുന്നതായാണ് വിവരം. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ചെറുപൊതികളിലാക്കി വില്‍പന വ്യാപകമാണ്. താലൂക്കിന്‍െറ പല ഭാഗങ്ങളിലും ശക്തിപ്പെടുന്ന കഞ്ചാവ് മാഫിയക്ക് ഇത്തരം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഗുണകരമായി മാറുമ്പോള്‍ നടപടി സ്വീകരിക്കുന്നില്ല. പൊലീസ് അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.