ആലുവ: തിരുകൊച്ചി സഹകരണ സംഘത്തിലെ നിയമന നിക്ഷേപ തട്ടിപ്പിനെതിരെ യു.ഡി.എഫ് സംഘടിപ്പിച്ച പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിന്‍െറ ചിത്രത്തില്‍ തലവെട്ട് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട പരാതിയില്‍ പൊലീസ് ഫോട്ടോഗ്രാഫറുടെ മൊഴിയെടുത്തു. ചിത്രത്തില്‍നിന്ന് കോണ്‍ഗ്രസ് ബ്ളോക് പ്രസിഡന്‍റ് തോപ്പില്‍ അബുവിന്‍െറ ‘തല’ വെട്ടിമാറ്റിയ ശേഷം യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍െറ തല കൂട്ടിയോജിപ്പിച്ചതായാണ് പരാതി. കോണ്‍ഗ്രസ് ബ്ളോക് പ്രസിഡന്‍റ് തോപ്പില്‍ അബു നല്‍കിയ പരാതിയെ തുടര്‍ന്നാണ് ആലുവയിലെ ഫോട്ടോഗ്രാഫറായ സുനീഷ് കോട്ടപ്പുറത്തെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തത്. മാര്‍ച്ചിന്‍െറ മുഖ്യസംഘാടകരുടെ ആവശ്യപ്രകാരം എടുത്ത ഏഴ് ഫോട്ടോകളും അവര്‍ക്ക് മെയില്‍ ചെയ്തെന്നും പിന്നീട് അതില്‍നിന്നും ഒരു ഫോട്ടോയും വാര്‍ത്തയും സഹിതം അവര്‍ തനിക്ക് തിരിച്ചയച്ചെന്നും സുനീഷ് മൊഴിനല്‍കി. ഇതാണ് താന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്നും സുനീഷ് മൊഴിനല്‍കിയിട്ടുണ്ട്. അവര്‍ തിരിച്ചയച്ച ചിത്രം എഡിറ്റിങ് നടത്തിയതാണോയെന്ന് ശ്രദ്ധിച്ചില്ളെന്നും തിരക്കിലായതിനാല്‍ വേഗത്തില്‍ മെയില്‍ ചെയ്യുകയായിരുന്നുവെന്നും സുനീഷ് പറഞ്ഞു. തിരുകൊച്ചി സഹകരണ സംഘം തട്ടിപ്പില്‍ തോപ്പില്‍ അബുവിന് പങ്കുണ്ടെന്ന് ആരോപിക്കുന്നവരാണ് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. എന്നാല്‍, തോപ്പില്‍ അബു മാര്‍ച്ചില്‍ പങ്കെടുക്കുകയും മുന്‍നിരയില്‍ സ്ഥാനം പിടിച്ചതും സംഘാടകരെ വിഷമിപ്പിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പരാതിക്ക് കാരണമായ പ്രശ്നങ്ങളുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.