വിദ്യാര്‍ഥികളെ നോട്ടമിട്ട് ലഹരി മാഫിയ

കോലഞ്ചേരി: മേഖലയില്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ലഹരി മാഫിയ പിടിമുറുക്കുന്നു. സ്കൂള്‍-കോളജ് വിദ്യാര്‍ഥികളെയും കൗമാരക്കാരെയും ലക്ഷ്യമിട്ടാണ് ലഹരിസംഘങ്ങള്‍ പിടിമുറുക്കുന്നത്. നിരവധി കുട്ടികള്‍ ഇവരുടെ വലയില്‍ വീണതായാണ് കരുതുന്നത്. കഴിഞ്ഞദിവസം മേഖലയിലെ ഒരു സ്കൂളില്‍നിന്ന് കഞ്ചാവുമായി പ്ളസ് വണ്‍ വിദ്യാര്‍ഥികളെ പിടികൂടിയിരുന്നു. രണ്ടാഴ്ച മുമ്പ് മറ്റൊരു സ്കൂളില്‍നിന്ന് രണ്ട് ദിവസങ്ങളിലായി രണ്ട് വിദ്യാര്‍ഥികളില്‍നിന്ന് കഞ്ചാവ് പിടിച്ചിരുന്നു. ഇവരെ താക്കീതുചെയ്ത് വിട്ടയക്കുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളെയും വിദ്യാര്‍ഥികളെയുമാണ് ലഹരി മാഫിയ ലക്ഷ്യമിടുന്നത്. ഇതര സംസ്ഥാനങ്ങളില്‍നിന്നും ഇടുക്കിയില്‍നിന്നും മയക്കുമരുന്ന് എത്തുന്നതായാണ് വിവരം. പുകയില, മുറുക്കാന്‍, സിഗരറ്റ്, ച്യൂയിങ് ഗം, മിട്ടായി തുടങ്ങി വിവിധ രീതികളിലാണ് ലഹരി വിദ്യാര്‍ഥികളെ തേടിയത്തെുന്നത്. ഇതിനായി നിരവധി ഏജന്‍റുമാരും പ്രവര്‍ത്തിക്കുന്നുണ്ട്. പണത്തിനായി ചില വിദ്യാര്‍ഥികള്‍ ഏജന്‍റുമാരായും പ്രവര്‍ത്തിക്കുന്നുണ്ട്. വല്ലപ്പോഴും മാത്രമാണ് സ്കൂളുകളിലും കോളജുകളിലും അധികൃതര്‍ പരിശോധനനടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.