ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ലഹരി വരവ് തടയും –ഋഷിരാജ് സിംഗ്

ആലുവ: ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ലഹരി ഉല്‍പന്നങ്ങളുടെ വരവ് തടയാന്‍ അതത് സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് നടപടിയെടുക്കുമെന്ന് എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു . ചാലക്കല്‍ ജനജാഗ്രത സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ലഹരി വിരുദ്ധ ബോധവത്കരണ ക്ളാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റെയില്‍വെ സ്റ്റേഷനില്‍ ഡോഗ് സ്കോഡ് നിരീക്ഷണം ആരംഭിക്കാന്‍ നടപടിയെടുക്കും. പ്രധാന നഗരങ്ങളില്‍ ഏറ്റവും മോശമായ നഗരമായി കൊച്ചി മാറി. ഇത് മാറ്റാനായി പല പദ്ധതികളും നടപ്പാക്കികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കീഴ്മാട് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എ.രമേശ് അധ്യക്ഷത വഹിച്ചു. ജില്ലാ സിവില്‍ എക്സൈസ് ഓഫിസര്‍ വി.ടി. ജോബ് ബോധവത്കരണ ക്ളാസ് നയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സൗജത്ത് ജലില്‍, പി.ഇ.സുധാകരന്‍, വാഴക്കുളം ബ്ളോക് വൈസ് പ്രസിഡന്‍റ് രമേശന്‍ കാവലന്‍, വി.വി.മന്മദന്‍, കെ.വി. ഷണ്‍മുഖന്‍, മുജീബ് കുട്ടമശ്ശേരി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.