എല്‍.എല്‍.ബി : പ്രവേശപരീക്ഷ വൈകിപ്പിക്കുന്നത് സ്വകാര്യസ്ഥാപനത്തിനുവേണ്ടിയെന്ന്

കൊച്ചി: കേരള എല്‍.എല്‍.ബി പ്രവേശപരീക്ഷ അകാരണമായി വിദ്യാഭ്യാസ മന്ത്രി വൈകിപ്പിക്കുന്നതായി കെ.എസ്.യു എറണാകുളം ജില്ലാ കമ്മിറ്റി. തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിനുവേണ്ടിയാണ് ഇതെന്നും കെ.എസ്.യു ആരോപിച്ചു. സാധാരണയായി ജൂണിലും ജൂലൈയിലും പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ഥികള്‍ അഞ്ചുവര്‍ഷ എല്‍.എല്‍.ബി കോഴ്സിന് ചേരണ്ടതാണ്. സര്‍ക്കാര്‍ അധികാരത്തിലേറിയ മേയില്‍ത്തന്നെ എന്‍ട്രന്‍സ് കമീഷണര്‍ പരീക്ഷയുടെ പ്രോസ്പെക്ടസ് മന്ത്രിയുടെ ഓഫിസിലേക്ക് അയച്ചിരുന്നെങ്കിലും മേല്‍നടപടി സ്വീകരിക്കാതെ അകാരണമായി പിടിച്ചുവെച്ചിരിക്കുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ പരീക്ഷ കൃത്യമായി നടത്തുന്നതുകൊണ്ട് സ്വകാര്യ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികളുടെ ഗണ്യമായ കുറവുണ്ട്. തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പല്‍ ഇടതുപക്ഷ അനുഭാവിയും പാര്‍ട്ടി ചാനലില്‍ അവതാരകയുമാണ്. ഇവര്‍ക്ക് അനുകൂലമാകാനാണ് മന്ത്രി ഇത്തരത്തില്‍ ഒരു സമീപനം സ്വീകരിച്ചിരിക്കുന്നതെന്നും ലോ കോളജ് കെ.എസ്.യു പ്രസിഡന്‍റ് ബ്രൈറ്റ് കുര്യന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ കുറ്റപ്പെടുത്തി. ഇതിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് പ്രസിഡന്‍റ് ടിറ്റോ ആന്‍റണി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.